കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ സ്ത്രീകളുൾപ്പെടുന്ന സമരക്കാർക്കെതിരെ നടന്ന ഗുണ്ടാ ആക്രമണത്തിനെതിരെ ഇന്ന് കുളങ്ങരതാഴയിൽ സർവകക്ഷി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നബീസ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ കെ ലതിക, കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ,സിപിഎം ഏരിയ സെക്രട്ടറി കെ കെ സുരേഷ്, സിപിഎം നേതാക്കളായ എം കെ ശശി, എ എം റഷീദ്, കോൺഗ്രസ് നേതാക്കളായ
പി കെ സുരേഷ് മാസ്റ്റർ, എൻ സി കുമാരൻ മാസ്റ്റർ ശ്രീജേഷ് ഊരത്ത്,
ഹാഷിം നമ്പാടൻ,
ഇ കെ റഹ്‌മാൻ കരണ്ടോട്, സുബൈർ കുറ്റ്യാടി,
ജിറാസ് പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു.
Post a Comment