കുറ്റ്യാടി: കോഴിക്കോട് ജില്ലയുടെ മലമ്പുഴ എന്നറിയപ്പെടുന്ന പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ വികസന മോഹത്തിന്റെ ചിറകുകൾ വിടർന്നു തുടങ്ങി. ഇതിന്റെ നാന്ദി കുറിക്കുന്നതിനായി സർക്കാരിന്റെ പ്രതിനിധികളായി രണ്ടു മന്ത്രിമാർ അടുത്തടുത്ത ദിനങ്ങളിൽ പെരുവണ്ണാമൂഴിയിലെത്തി വികസന കുതിപ്പിനു ആരംഭം കുറിച്ചു. ശനിയാഴ്ച മന്ത്രി മുഹമ്മദ് റിയാസും ഇന്നലെ മന്ത്രി റോഷി അഗസ്റ്റിനുമാണ് വന്നത്. മൂന്നു കോടിയോളം രൂപ വകയിരുത്തി ആവിഷ്കരിച്ച പെരുവണ്ണാമൂഴി ടൂറിസം വികസന പദ്ധതി നാടിനു മന്ത്രി മുഹമ്മദ് റിയാസ് സമർപ്പിച്ചെങ്കിൽ ഡ്രിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പ്രവർത്തികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സംരംഭമായ സോളാർ ബോട്ടുകളുടെ ഉദ്ഘാടനം മന്ത്രി ബോട്ടിൽ സഞ്ചരിച്ച് നടത്തി. ടി.പി. രാമകൃഷ്ണൻ എംഎൽഎയും ഇവർക്കൊപ്പമുണ്ടായിരുന്നു. പെരുവണ്ണാമൂഴിയിലേക്ക് ഇപ്പോൾ സന്ദർശക പ്രവാഹമാണ്. പ്രവർത്തി പൂർത്തീകരിച്ചിട്ടു വർഷം ഒന്നായെങ്കിലും കോവിഡിന്റെ പേരിൽ ഉദ്ഘാടനം നടക്കാത്തതിനാൽ അടഞ്ഞു കിടന്ന കുട്ടികളുടെ പാർക്കും കഴിഞ്ഞ ദിവസം തുറന്നു.
കുറ്റ്യാടി പെരുവണ്ണാമൂഴിയിലേക്ക് സന്ദർശക പ്രവാഹം
Malayoram News
0
Post a Comment