കുറ്റ്യാടി പക്രംതളം ചുരത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കുറ്റ്യാടി പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ സ്‌കൂട്ടറും സമീപത്തുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post