പശുക്കടവ്:പശുക്കടവ് ഭ്രാന്തൻ പട്ടിയുടെ അക്രമത്തിൽ 3 പേർക്ക് പരിക്കേറ്റു.രണ്ട് വിദ്യാർഥികൾക്കും പട്ടിയുടെ ഉടമസ്ഥനുമാണ് ഭ്രാന്തൻ പട്ടിയുടെ അക്രമത്തിൽ പരിക്കേറ്റത്.വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന വഴിക്കാണ് ഭ്രാന്തൻ നായയുടെ കടിയേറ്റത്.ഭ്രാന്തൻ നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.ഭ്രാന്തൻ നായ നാട്ടിലെ മറ്റു
നായകളെ കടിച്ചോ എന്നു സംശയമുള്ളതിനാൽ പരിഭ്രാന്തിയിൽ ആണ് നാട്ടുകാർ.പരിക്കേറ്റവരെ ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കുത്തിവയ്പ്പിനായി കൊണ്ടുപോയി.ആരുടെയും പരിക്കുകൾ ഗുരുതരമല്ല
Post a Comment