2022 ലെ സാമ്പത്തിക വർഷം (ഏപ്രിൽ മുതൽ) തുടങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് തീർത്തില്ലെങ്കിൽ പിന്നീട് വലിയ നൂലാമാലകളിലേക്കാകും അത് വഴിതെളിക്കുക. ( aadhar pan ITR filing march 31 )
🔹ചെയ്ത് തീർക്കേണ്ടവ
ആധാർ- പാൻ കാർഡ്
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ലേക്ക് നീട്ടിയിരിക്കുകയാണ് സിബിഡിടി. ആധായനികുതി വെബ്‌സൈറ്റിലൂടെ ആധാർ കാർഡും പാനും എളുപ്പത്തിൽ ലിങ്ക് ചെയ്യാവുന്നതാണ്.
https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar
കെവൈസി
ആർബിഐ ഉപഭോക്താക്കൾക്ക് മാർച്ച് 31 വരെയാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം നൽകിയിരിക്കുന്നത്. കെവൈസി പൂർത്തിയാക്കാൻ ബാങ്ക് നിർദേശിക്കുന്നതനുസരിച്ച് പാൻ കാര്ഡിന്റെ കോപ്പി, അഡ്രസ് പ്രൂഫ് എന്നിവ നൽകേണ്ടി വരും. കെവൈസി നൽകിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആവാനുള്ള സാധ്യതയുണ്ട്.
ആധായനികുതി റിട്ടേൺ ഫയലിംഗ്
ആധായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31 ആണ്.
https://www.incometax.gov.in/iec/foportal
Post a Comment