ഒരു വയസ്സുള്ള മകന്റെ വായിൽ ഭക്ഷണം കുത്തിനിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. ഊട്ടിയിലാണ് സംഭവം. ബോധം നഷ്ടപ്പെട്ട മകനുമായി അമ്മ ഗീത തന്നെയാണ് ആശുപത്രിയിലെത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മരണത്തിൽ ഡോക്ടർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്
38കാരിയായ ഗീത വാഷർമാൻപേട്ട് സ്വദേശിനിയാണ്. രണ്ട് തവണ ഇവർ വിവാഹിതയായി. കോയമ്പത്തൂർ സ്വദേശിയായ കാർത്തിക്കിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസ്സുള്ള കുട്ടികളുമായി ഊട്ടിയിലാണ് താമസിച്ചിരുന്നത്. അടുത്തിടെ കാർത്തിക്കുമായി ഇവർ പിണങ്ങി. മൂന്ന് വയസ്സുകാരനൊപ്പം കാർത്തിക്ക് കോയമ്പത്തൂരിലേക്ക് പോയി.
തന്റെ സ്വകാര്യ ജീവിതത്തിന് ഒരു വയസ്സുള്ള കുഞ്ഞ് തടസ്സമാകുമെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്താൻ ഗീത തീരുമാനിച്ചത്. ഇവർക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇതും കുഞ്ഞിനെ ഒഴിവാക്കാൻ കാരണമായി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുട്ടി ശ്വാസം മുട്ടി മരിച്ചുവെന്ന് കാണിക്കാനാണ് ഇതെല്ലാം ചെയ്തതെന്ന് ഗീത പോലീസിനോട് സമ്മതിച്ചു. തൊട്ടിലിൽ ആട്ടുന്നതിനിടെ കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതായും ഗീത പറഞ്ഞു.
Post a Comment