കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ ആക്ഷൻ കമ്മിറ്റിയുടെയും സമരസഹായ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം 50 ദിവസം പിന്നിട്ടു. അൻപതാം ദിവസത്തോടാനുബന്ധിച്ചു ഇന്ന് കുന്നുമ്മൽ ബ്ലോക്കിലെ മുഴുവൻ ജനപ്രതിനിധികളും പങ്കെടുത്ത സമരമാണ് സമരപ്പന്തലിൽ നടന്നത്.
ജനപ്രതിനിധികളുടെ സമരം കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ സി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഒ ടി നബീസ, ഒ പി ഷിജിൽ,കാട്ടാളി ബാബു, കെ പി ചന്ദ്രി,ടി കെ മോഹൻദാസ്, കെ പി ബാബു,അന്നമ്മ ജോർജ്, ടി പി ആലി,കിണറുള്ളതിൽ അസീസ്, എ ടി ഗീത, എ ഒ ദിനേശൻ, പി പി ദിനേശൻ, സീനത്ത്, സി എൻ ബാലകൃഷ്ണൻ, പി കെ സുരേഷ് ബാബു, പി സി രവീന്ദ്രൻ, എൻ സി കുമാരൻ,എ ആർ വിജയൻ, ഇ എ റഹ്‌മാൻ എന്നിവർ സംസാരിച്ചു. സമര സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത്, ചെയർമാൻ എ എം റഷീദ്, ആക്ഷൻ കമ്മറ്റി ഭാരവാഹികളായ ജിറാഷ് പി, മഹബൂബ് പി കെ, ഷമീമ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ഏഴ് മാസമായി ഗോൾഡ് പാലസ് തട്ടിപ്പിനിരയായ നിക്ഷേപകർ വിവിധ രീതിയിലുള്ള സമരപരിപാടികൾ നടത്തിവരികയാണ്. അതിന്റെ ഭാഗമായാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
പ്രതികളുടെ നാടായ കുളങ്ങര താഴെ സമരപ്പന്തൽ കെട്ടിയാണ് ആക്ഷൻ കമ്മിറ്റി അനിശ്ചിതകാല സമരം ആരംഭിച്ചത് . മാർച്ച് 14 ന് നടന്ന നടന്ന ബഹുജനറാലി യോടു കൂടിയാണ് സമരത്തിന്റെ നേതൃത്വം വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന സമരസഹായ സമിതി ഏറ്റെടുത്തത്. സമരസഹായ സമിതി സമരം ഏറ്റെടുത്തശേഷം സമരം അതിശക്തമായ രീതിയിൽ നടക്കുകയാണ്. ജ്വല്ലറി ഉടമകൾ നിക്ഷേപകരുടെ പണം തിരിച്ചു നൽകുന്നത് വരെ ശക്തമായ സമരം തുടരുമെന്നാണ് സമരസഹായ സമിതി നേതാക്കൾ പറയുന്നത്
Post a Comment