ഫോണില്‍ ഇങ്ങനെയൊക്കെ ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ ബാങ്ക് അക്കൗണ്ട് കാലിയാവാതെ നോക്കിക്കൊള്ളു; സാമ്ബത്തിക തട്ടിപ്പുകളെ നേരിടാനുള്ള ചില വഴികളിതാ…



ഇത് സാങ്കേതിക വിദ്യയുടെ കാലമാണ്. ദൈനംദിന കാര്യങ്ങള്‍ക്കെല്ലാം നാം ആശ്രയിക്കുന്നത് നമ്മുടെ സ്മാര്‍ട്ട് ഫോണിനെ തന്നെയാണ്.

ആഹാരം ഓര്‍ഡര്‍ ചെയ്യാനും, ബില്‍ അടയ്ക്കാനും, പണമിടപാടുകള്‍ നടത്താനുമെല്ലാം ഫോണില്‍ വിവധ ആപ്ലിക്കേഷനുകളുണ്ട്. പണമിടപാടുകള്‍ നടത്തുന്നതിനായി നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഈ ആപ്പുകളില്‍ ചേര്‍ക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഫോണുകളിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി നമ്മുടെ പണം തട്ടിയെടുക്കാനുള്ള സാദ്ധ്യതയും ചെറുതല്ല. സാങ്കേതിക വിദ്യ ഇത്രത്തോളം വളര്‍ന്നപ്പോള്‍ തട്ടിപ്പ് നടത്താനുള്ള മാര്‍ഗങ്ങളും കൂടിയിട്ടുണ്ട്. നമ്മുടെ ഫോണിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നത് സ്ഥിരം വാര്‍ത്തയാണ്. സ്മാര്‍ട്ട് ഫോണിലൂടെ തട്ടിപ്പുകാര്‍ എതൊക്കെ വഴിയിലൂടെയാണ് അക്കൗണ്ട് കാലിയാക്കുന്നതെന്നുള്ള വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പുസ്തകം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തിറക്കി

സൈബര്‍ കുറ്റവാളികള്‍ എങ്ങനെയാണ് സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തുന്നതെന്നും അവര്‍ ഉപയോഗിക്കുന്ന വിവധ രീതികള്‍ എന്തൊക്കെയാണെന്നുമുള്ള വിശദ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് 40 പേജുള്ള ഒരു ലഘുലേഖ ആര്‍ബിഐ പുറത്തിറക്കിയത്. ബി(അ)വെയര്‍ (BE(A)WARE) എന്ന് പേരിട്ടിരിക്കുന്ന ഈ ലഘുലേഖ സാമ്ബത്തിക ഇടപാടുകള്‍ നടത്തുമ്ബോള്‍ ഒരാളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പറയുന്നുണ്ട്. ഒരാളുടെ വ്യക്തി വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ പതിവായി ഉപയോഗിക്കുന്ന വഴികളെ പറ്റിയും ഇതില്‍ വ്യക്തമായ വിവരങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അഞ്ചെണ്ണത്തെ പറ്റി താഴെ വിശദമാക്കുന്നു.

1. ലിങ്കുകള്‍

ഒരു സാധാരണ വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പോലുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ഫോണിലേക്ക് ലിങ്കുകള്‍ അയക്കുക എന്നത്. ഇതിനായി തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത് ഒരു പ്രത്യേക ബാങ്കിന്റെയോ, ഇ കൊമേഴ്സ് സൈറ്റിന്റെയോ വെബ്‌സൈറ്റ് പോലെയുള്ള ഒരു വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുക എന്നതാണ്. അതിനു ശേഷം ഈ വെബ്‌സൈറ്റിന്റെ ലിങ്ക് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയോ ടെക്സ്റ്റ് മെസേജ് വഴിയോ പ്രചരിപ്പിക്കുന്നു. ഡിസൈനില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് പോലെയിരിക്കുന്നതു കൊണ്ട് ഉപയോക്താക്കള്‍ക്ക് സംശയമുണ്ടാകില്ല. ഈ സൈറ്റില്‍ ഉപയോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുമ്ബോള്‍ അത് തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. അവര്‍ ഇതുപയോഗിച്ച്‌ തട്ടിപ്പു നടത്തുകയാണ് പതിവ്. ഫോണിലേക്ക് വരുന്ന ലിങ്കില്‍ കയറുന്നതിന് മുമ്ബ് അതിന്റെ ആധികാരികത പരിശോധിക്കുക എന്നതു മാത്രമാണ് ഈ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.

ഇതു കൂടാതെ മറ്റൊരു വഴിയും ലിങ്കുകള്‍ ഉപയോഗിക്കാറുണ്ട്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ തട്ടിപ്പുകാര്‍ ഉപയോക്താക്കളുടെ സാധനങ്ങള്‍ വാങ്ങാനായി താത്പര്യം പ്രകടിപ്പിക്കുകയും നിങ്ങളെ സമീപിക്കുകയും ചെയ്യും. സാധനത്തിന്റെ പണം നിങ്ങള്‍ക്ക് തരാനെന്ന വ്യാജേന അവര്‍ യുപിഐ ആപ്പിലൂടെ പണം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ലിങ്കായിരിക്കും അയക്കുക. ഇത് ശ്രദ്ധിക്കാതെ നിങ്ങള്‍ ആ ലിങ്ക് ഉപയോഗിക്കുക വഴി നിങ്ങളുടെ പണം തട്ടിപ്പുകാരുടെ കയ്യിലെത്തും.

2. വ്യാജ മൊബൈല്‍ ആപ്പുകള്‍

സാധാരണ നാം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ആന്‍ഡ്രോയിഡിന്റെ പ്ലേ സ്റ്റോര്‍ വഴിയോ ഐഫോണിലെ ആപ്പ് സ്റ്റോര്‍ വഴിയോ അല്ലെങ്കില്‍ ഫോണിലെ ഇന്‍ ബില്‍ഡ് (ഫോണ്‍ വാങ്ങുമ്ബോഴെ അതിലുള്ള ആപ്പ്) ആപ്പ് സ്റ്റോര്‍ വഴിയോ ആയിരിക്കും. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ മിക്കവാറും സുരക്ഷിതമായവയായിരിക്കും. ഇതിനു പുറത്തു നിന്ന് മറ്റേതെങ്കിലും വെബ്‌സൈറ്റുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ മിക്കപ്പോഴും വില്ലന്മാരായിരിക്കും. ഇവ ഡൗണ്‍ലോഡ് ചെയ്യുന്ന നേരത്തു തന്നെ ഇത് ഫോണിന് ആപത്താണെന്ന സന്ദേശം സ്‌ക്രീനില്‍ തെളിയും. എന്നാല്‍ ഉപയോക്താക്കള്‍ അത് കാര്യമാക്കാറില്ല. അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്ബോള്‍ ആപ്പ് പെര്‍മിഷനുകള്‍ ചോദിച്ച്‌ ഒരു സന്ദേശം അയക്കും. ഇവിടെയും ഉപയോക്താവ് ഒന്നും നോക്കാതെ അനുവാദം കൊടുക്കും


Post a Comment

Previous Post Next Post