ഇടതുപക്ഷ സർക്കാർ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക: എസ് ഡി പി ഐ

മരുതോങ്കര: ഭു നികുതി ഉൾപ്പടെയുള്ള നികുതി വർധന അടിച്ചൽപ്പിക്കുന്ന ഇടതുപക്ഷ സർക്കാർ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി. കുത്തക മുതലാളിമാർക്ക് വേണ്ടി സൗകര്യമൊരുക്കാൻ കോടികൾ കടമെടുക്കുന്ന സർക്കാർ അധിക വരുമാനം കണ്ടെത്താൻ സാധാരണക്കാരെ പിഴിയുകയാണ്. അവശ്യ വസ്തുക്കളുടെ വില ദിനേന വർധിച്ചു ജനജീവിതം വഴിമുട്ടുന്ന കാലത്താണ് ഇത്തരം ക്രൂരത. എസ് ഡി പി ഐ മരുതോങ്കര വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ പരിഗണിക്കാത്ത സർക്കാർ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. Sdpi മരുതോങ്കര പഞ്ചായത്ത് പ്രസിഡണ്ട്‌ സി വി അഷ്‌റഫ്‌,വില്ലേജ് ഓഫീസ് അധികാരിക്ക് നിവേദനം  നൽകി സെകട്ടറി റഫീഖ് വി പി,  ട്രഷർ ഹാരിസ് വി, നാദാപുരം മണ്ഡലം കമ്മിറ്റി അംഗം മുജീബ് കെ കെ, മണ്ണൂർ ബ്രാഞ്ച് പ്രസിഡണ്ട്‌ നാസർ കെ കെ.സമീർ കാവിൽ. ഷഫീക് എംകെ. അഷ്‌റഫ്‌ അനസ് എന്നിവർ നേതൃത്വം നൽകി 
 പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ശരീഫ് ടി പി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post