കുറ്റ്യാടി : കഴിഞ്ഞ ആറു മാസമായി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ ഗോൾഡ് പാലസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെ സഹായിക്കാനും വിപുലമായ സമരപരിപാടികൾ ആസൂത്രണം ചെയ്യാനും സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സമര സഹായ സമിതി രൂപീകരിച്ചു. കുറ്റ്യാടി സാംസ്കാരിക നിലയത്തിൽ ചേർന്ന സമരസഹായ സമിതി രൂപീകരണ ത്തിൽ മൂന്നു പാർട്ടികളുടെയും നിരവധി പ്രാദേശിക നേതാക്കൾ പങ്കെടുത്തു. സിപിഎം നേതാക്കളായ
എം കെ ശശി, എ എം റഷീദ്, കോൺഗ്രസ് നേതാക്കളായ ശ്രീജേഷ് ഊരത്ത്, പി കെ സുരേഷ് മാസ്റ്റർ, മുസ്ലിം ലീഗ് നേതാക്കളായ എം കെ
അബ്ദുറഹിമാൻ, ഇ മുഹമ്മദ് ബഷീർ, ആക്ഷൻ കമ്മിറ്റി നേതാക്കളായ സുബൈർ കുറ്റ്യാടി, ജിറാഷ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.
സമര സഹായ സമിതിയുടെ ഭാരവാഹികളായി ശ്രീജേഷ് ഊരത്ത് (ചെയർമാൻ)
എ എം റഷീദ് (കൺവീനർ)
ഈ മുഹമ്മദ് ബഷീർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സമര സഹായ സമിതി വരുംനാളുകളിൽ വിപുലമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മാർച്ച് 14ന് കുറ്റ്യാടിയിൽ നിന്നും കുളങ്ങരതാഴയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും
ഭാരവാഹികൾ അറിയിച്ചു.
Post a Comment