തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമം ജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്. മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ.
അച്ചൻ വിളക്കാംതോട്, കാറ്റുള്ളമല, കോട്ടത്തറ, പരപ്പ, മാട്ടറ, ചുണ്ടപ്പറമ്പ്, കുന്നോത്ത്, പെരുമ്പടവ്, പുറവയൽ, തടിക്കടവ്, ആര്യ പറമ്പ്, മുണ്ടാനൂർ, ഒറ്റത്തൈ, അരീക്ക മല, കുട്ടാപറമ്പ് എന്നീ ഇടവകകളിൽ വികാരിയായിരുന്നു.
#ആദരാഞ്ജലികൾ 🌹🌹🌹🌹
Post a Comment