കുഴിയിൽ ചാടരുത്'; ചൈനയിൽ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് യുജിസി മുന്നറിയിപ്പ്




ചൈനീസ് സർവകലാശാലകളിലെ കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നത് ജാഗ്രതയോടെ വേണമെന്ന് യുജിസി മുന്നറിയിപ്പ്. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ്  വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ ചൈനയിലേക്ക് ഇപ്പോൾ യാത്ര സാധ്യമല്ല. അതേസമയം ചൈനയിൽ പല ഓൺലൈൻ കോഴ്‌സുകൾക്കും യുജിസി അംഗീകാരമില്ല. യുജിസിയുടെ മുൻകൂർ അംഗീകാരമില്ലാതെ ഓൺലൈൻ ക്ലാസുകളിൽ ചേരരുതെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.


Post a Comment

Previous Post Next Post