വീട്ടിൽ എലികളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയവരാണ് എല്ലാവരും. ഒരു സാധനവും വിശ്വസിച്ച് പുറത്തു വയ്ക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇവറ്റകൾ അതെല്ലാം കടിച്ച് നശിപ്പിക്കുകയും ചെയ്യും. നമ്മുടെ ആവാസവ്യവസ്ഥയിലെ ഒരു ജീവിയാണ് എലി. അതിനെ നശിപ്പിക്കുന്നത് നല്ലതല്ല. എന്നിരുന്നാലും ഇവറ്റകളുടെ ശല്യം കൂടുമ്പോൾ ഇവയെ ഓടിക്കാതെ രക്ഷയില്ല. വീടിനകത്ത് ഇവറ്റകൾ കയറി കൂടിയാൽ വൻനാശനഷ്ടം ആണ് ഉണ്ടാക്കുന്നത്. സ്റ്റോറൂമുകളിൽ കയറിക്കൂടി അവിടെയുള്ള ധാന്യങ്ങളും ചാക്കുകളും കടിച്ചു മുറിച്ചു നശിപ്പിക്കുന്നതു വലിയ കഷ്ടമാണ്.
ഇവറ്റകൾ കടിച്ച സാധനങ്ങൾ അറിയാതെ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ ഇവറ്റകളുടെ ബാക്ടീരിയകൾ ശരീരത്തിനകത്ത് ചെല്ലാനും വൻ അസുഖങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. വീടിനകത്ത് മാത്രമല്ല പറമ്പിലും ഇവറ്റകളുടെ ശല്യം സഹിക്കാവുന്നതിലും അപ്പുറമാണ്. നമ്മൾ കൃഷിചെയ്ത കിഴങ്ങുവർഗ്ഗങ്ങൾ കടിച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവറ്റകളെ നശിപ്പിക്കാനായി കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന വിഷങ്ങൾ ഉപയോഗിക്കുന്നത് ചിലപ്പോഴൊക്കെ നമുക്കും ദോഷം ഉണ്ടാക്കുന്നവയാണ്.
വീട്ടിലെ കുട്ടികൾ ഇതറിയാതെ എടുത്ത് ഉപയോഗിച്ചാൽ വിഷബാധ ഉണ്ടാകുന്നതിനും കാരണമാകുന്നു. മാത്രമല്ല വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന കിണറുകളിൽ ഇവറ്റകൾ ചാടുന്നത് മൂലം വൈറസുകൾ അവിടെ പരക്കുന്നതും നമുക്ക് ദോഷം ചെയ്യും. മരണ കാരണമായേക്കാവുന്ന അസുഖം വരുത്തുന്നതിനും ഇവയ്ക്ക് സാധിക്കും. ഇവറ്റകളെ കെണിവെച്ച് പിടിക്കുന്നത് ഒരു പരിധിവരെ സഹായിക്കുമെങ്കിലും ഇവറ്റകളുടെ ശല്യം കുറയ്ക്കാൻ സാധിക്കില്ല.
എന്നാൽ നമ്മുടെ പറമ്പിലും വഴിയോരത്തും ധാരാളമായി കണ്ടുവരുന്ന എരിക്കിൻ ഇല ഇതിനുള്ള ഒരു പരിഹാരമാർഗമാണ്. ഇതിൻറെ മണം എലികൾക്ക് പിടിക്കുകയില്ല. എലി വരുന്ന സ്ഥലത്ത് ഇത് കഷണങ്ങളായി ഇടുകയാണെങ്കിൽ പിന്നീട് അവ അവിടെ വരികയില്ല.
കടപ്പാട് : cute pety
Post a Comment