പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ പോക്സോ കേസിൽ റിമാൻഡിൽ. ബസിലെ കണ്ടക്ടർ പന്തീരാങ്കാവ് കക്കുഴി മധുസൂദനനെ(51)യാണ് കാക്കൂർ എസ്.ഐ. എം. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയത്.
പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകവേ ചൊവ്വാഴ്ച രാവിലെ 8.50-ഓടെ സുവർണപുരം ബസ് സ്റ്റോപ്പ് കഴിഞ്ഞ ഉടനെയാണ് സംഭവം. പെൺകുട്ടി മാത്രമാണ് അവസാനം ഇറങ്ങാനുണ്ടായിരുന്നത്. കണ്ടക്ടർ പെൺകുട്ടിയുടെ അരികിൽ സീറ്റിലിരുന്ന് ബാഗ് പിടിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബസ് തിരിച്ചുവരുമ്പോൾ നാട്ടുകാർ തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു
Post a Comment