മരുതോങ്കര: പഞ്ചായത്തിലെ പ്രധാന തെളിനീർസ്രോതസ് ആയ നിടുവാൽ പുഴയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജൽ ജീവൻ പദ്ധതിയുമായി സഹകരിച്ച് പഞ്ചായത്ത് ആവിഷ്കരിച്ച ഇനി ഞാൻ ഒഴുകട്ടെ എന്ന പരിപാടിക്ക് തുടക്കമായി. ലോക ജലദിനത്തിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിൽ നിടുവാൽ പുഴ ശുചീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. സജിത്ത് അദ്ധ്യക്ഷനായിരുന്നു . മുഖ്യാതിഥി ജൽ ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി സ്റ്റാർസ് ഡയറക്ടർ ഫാ. ജോസ് പ്രകാശ് ആശംസകൾ അറിയിച്ചു. മരുതോങ്കര ഫൊറോന വികാരി ഫാ. ജോർജ് കളത്തൂർ , വാർഡ് മെമ്പർമാർ, പൊതുപ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനകൾ , തൊഴിലുറപ്പ് തൊഴിലാളികൾ മുതലായവർ പങ്കെടുത്തു.
റിപ്പോർട്ട്:ജോമറ്റ് ഏത്തക്കാട്ട്
Post a Comment