കോഴിക്കോട് : ആയഞ്ചേരിയില്‍ ചികില്‍സക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ ഷിജിത്തിനേയാണ് വടകര പൊലിസ് അറസ്റ്റു ചെയ്തത്.
ആയഞ്ചേരിയിലെ ഇയാളുടെ ക്ലിനിക്കില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല്ലുവേദനയെ തുടര്‍ന്ന് ക്ലിനിക്കിലെത്തിയതായിരുന്നു യുവതി. ചികില്‍സക്കിടെയാണ് ഡോക്ടര്‍ ലൈംഗികാതിക്രമം കാണിച്ചത്. ആദ്യം ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അറിയാതെയായിരിക്കാം എന്ന് കരുതിയെന്നും.
എന്നാല്‍ പിന്നീടും പലതവണ ഇത് ആവര്‍ത്തിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനേയും ബന്ധുക്കളേയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വടകര പൊലിസിലും ഡോക്ടര്‍ ഷിജിത്തിനെതിരെ പരാതി നല്‍കി. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ഇതിനിടെ യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതായും പരാതിയുണ്ട്.
Post a Comment