കുറ്റ്യാടിയുടെ വിനോദസഞ്ചാര മേഖലക്ക് കുതിപ്പേകാൻ ഹെരിറേറജ് മ്യൂസിയം പരിഗണനയിൽ

കുറ്റ്യാടി : കുറ്റ്യാടിയിൽ സ്ഥാപിച്ചു വരുന്ന പഴശ്ശി മ്യൂസിയത്തോടൊപ്പം, പഴശ്ശി രാജവംശവുമായി ഏറെ അടുപ്പമുള്ള അറക്കൽ രാജവംശത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഹെറിറ്റേജ് മ്യൂസിയവും സ്ഥാപിക്കാൻ പരിശ്രമിക്കുമെന്ന് അറക്കൽ കുടുംബാംഗവും, കണ്ണൂർ അറക്കൽ മ്യൂസിയം ചെയർമാനുമായ ആദിരാജ മുഹമ്മദ് റാഫി അറിയിച്ചു. കുറ്റ്യാടി സന്ദർശിച്ച ആദിരാജ ഇത് സംബന്ധമായ പ്രാഥമിക  കാര്യങ്ങൾ കുറ്റ്യാടി എം.എൽ.എ.കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ്സ എന്നിവരുമായി പങ്ക് വെച്ചു. ജമാൽ പാറക്കൽ, എൻ.പി. നാരായണി ടീച്ചർ,എ.സി. അബ്ദുൽ മജീദ്, രജിത രാജേഷ്,പോക്കർ ഹാജി മുള്ളൻകുന്ന് എന്നിവരും പങ്കെടുത്തു.





(അദ്ദേഹത്തിന് കുറച്ച് കാലം മുമ്പ് ഒരു ആക്സിഡൻറ് സംഭവിച്ചു. അതു കൊണ്ട് നിൽക്കാൻ പ്രയാസമുണ്ട്. അതു കൊണ്ടാണ് വാഹനത്തിൽ ഇരുന്ന് ഫോട്ടോ എടുക്കേണ്ടി വന്നത്)

Post a Comment

Previous Post Next Post