ചെമ്പനോട:
മലയോര ഹൈവേ യുടെ പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുന്ന അവസരത്തിൽ രണ്ടാം റീച്ചിൽ മുള്ളൻകുന്ന് പെരുവണ്ണാമൂഴി ലൈനിൽ ദേശീയ വന്യജീവി സങ്കേതം ഉൾപ്പെടുന്നതിനാൽ റൂട്ടിൽ മാറ്റം വരികയാണെങ്കിൽ പെരുവണ്ണാമുഴിയിൽ നിന്നും ഏറ്റവും അടുത്ത ഒരു പുതിയ റൂട്ട് പരിചയപ്പെടുത്തി സാമൂഹിക സന്നദ്ധ പ്രവർത്തകനായ ഒറ്റകണ്ടം സ്വദേശി ഗോപി.ഇദ്ദേഹം കാണിക്കുന്ന റൂട്ടിൽ പൂർണ്ണരൂപം നമുക്ക് വായിക്കാം. മുള്ളൻകുന്ന് ചെമ്പനോട റോഡിൽ തടത്തിൽ മുക്ക് എന്ന സ്ഥലത്തുനിന്നും വലത്തേക്ക് തിരിഞ്ഞാൽ ഏകദേശം 500 മീറ്റർ. പന്നിക്കോട്ടൂർ മൂത്തട്ടു പുഴപാലം ജംഗ്ഷൻ ഇക്കരെ എത്തും കടത്തരപുഴ- മൂത്തട്ടു പുഴ എന്നിവയുടെ സംഗമമാണ് അവിടെ. 25 മീറ്റർ വീതിയുള്ള കടന്ത്രപ്പുഴക്ക് ഒരു പാലം മാത്രം മതി റൂട്ട് ക്ലിയർയാവും തൊട്ടടുത്തുതന്നെ മൂത്താട്ടു പുഴ 2019 എംപി ഫണ്ടിൽ നിർമിച്ച നല്ലപാലവും നിലവിലുണ്ട്. അടുത്ത 500 മീറ്റർ കഴിയുമ്പോൾ കുറ്റ്യാടി പുഴയ്ക്ക് ടി പി രാമകൃഷ്ണൻ എംഎൽഎയുടെ എട്ടേകാൽ കോടിയുടെ പാലത്തിന് അനുമതി കിട്ടിയിട്ടയതാണ് മുള്ളൻകുന്ന് പന്തിരിക്കര പെരുവണ്ണാമുഴി ആണ് റൂട്ട് എങ്കിൽ. ചവറ മൊഴി ഏകദേശം 100 മീറ്റർ അടുത്ത് പാലം നിർമ്മിക്കേണ്ടി വരും... മാത്രമല്ല മുള്ളൻകുന്ന് ചവറമൂഴി പന്തിരിക്കര പെരുവണ്ണാമുഴി റോഡിന്റെനേരെ പകുതി ദൂരമേയുള്ളൂ മുള്ളൻകുന്ന് തടത്തിൽ മുക്ക് മൂത്തടുപുഴ പാലടമുക്ക് - പന്നിക്കോട്ടൂർ - കുപ്പയിൽ = പെരുവണ്ണാമുഴി. എത്താൻ.കാലാകാലങ്ങളായി ഈ പ്രദേശത്തെ നന്നായി അറിയുന്നത് കൊണ്ടാണ് ഇത്രയും കുറഞ്ഞ ഒരു റൂട്ട് ഇദ്ദേഹം കാണിച്ചുതരുന്നത് മലയോരം ന്യൂസിനോട് പറഞ്ഞു ദൂരം കുറയുമ്പോൾ കോടികൾ ലാഭം ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു.ഇദ്ദേഹം തയ്യാറാക്കിയ റൂട്ട് മന്ത്രിമാർക്കും ബന്ധപ്പെട്ട അധികാരികൾക്കും ഇതിനോടകം സമർപ്പിച്ചു കഴിഞ്ഞതായി പറയുന്നു.
ഗോപി തയ്യാറാക്കിയ റൂട്ട്മാപ്പ്
ആദ്യം പറഞ്ഞ പാലം കടന്തറ പുഴക്ക് കുറുകെ 25 മീറ്ററോ ?? പുഴയുടെ നടുക്ക് നിർത്താനാ ..?? കൂടാതെ മൂത്താട്ടു പുഴയുടെ കുറുകെ MP ഫണ്ടിൽ ഉണ്ടാക്കിയ 3 മീറ്റർ വീതിയുള്ള പാലമാണോ മലയോര ഹൈവേക്ക് മതിയാകുന്നത് ? കൂടാതെ മൂന്നാമത്തെ വല്യ പാലവും ( തിമിരിപ്പാലം) അതും ഉണ്ടാകും 100-150 മീറ്റർ.. ഇതൊന്നും വേണ്ടി വരില്ല , ഒറ്റക്കണ്ടം വഴിക്ക് .. അവിടെ ഒരൊറ്റ വല്യ പാലം മതിയാകും .ആ പാലത്തിനും ബഡ്ജറ്റിൽ തുക വകയിരിരുത്തിയിട്ടുള്ളതാണ്.
ReplyDeletePost a Comment