കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും ഇവർക്ക് നഷ്ടപ്പെട്ട പൊന്നും പണവും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭൂരിഭാഗം പ്രതികളും താമസിക്കുന്ന കുളങ്ങര താഴയിൽ നടക്കുന്ന അനിശ്ചിതകാല സമരം 80 ദിവസം പിന്നിട്ടു. കഴിഞ്ഞ കഴിഞ്ഞ എട്ട് മാസമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടിപ്പിനെതിരെ വിവിധ രീതിയിലുള്ള സമര പരിപാടികൾ നടന്നുവരികയാണ്. ഇപ്പോൾ സമരം മുഖ്യ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന സമരസഹായ സമിതി ഏറ്റെടുത്തിട്ടുണ്ട്. ആക്ഷൻ കമ്മിറ്റിയുടെയും സമര സഹായ സമിതിയുടെയും നേതൃത്വത്തിൽ കുളങ്ങര താഴയിൽ അനിശ്ചിതകാലം സമരം ആരംഭിച്ചിട്ട് 80 ദിവസം പിന്നിട്ടു. റംസാൻ മാസത്തിലും തളരാത്ത സമരവീര്യം പ്രകടിപ്പിച്ചുകൊണ്ട് സ്ത്രീകളടക്കമുള്ള ഇരകൾ പന്തൽ കെട്ടി സമരം തുടരുകയാണ്. ഇവർക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും ദിവസവും സമരപ്പന്തലിലെത്തി ചേരുന്നുണ്ട്. റംസാൻ കഴിഞ്ഞാൽ സമരം കൂടുതൽ ശക്തമാക്കാനും സമരത്തിന്റെ ഗതി മാറ്റാനും തീരുമാനമായിട്ടുണ്ട്. ഇന്ന് എൺപത്തിയൊന്നാം ദിവസം വടയം മേഖല ഡിവൈഎഫ്ഐ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി അധ്യക്ഷത വഹിച്ചു.ഡി വൈ എഫ് ഐ വടയം മേഖല കമ്മറ്റി നേതാക്കളായ ശരൺ രാം, ലിനീഷ് ഇ കെ , സജിത്ത് മാസ്റ്റർ, വിധുൻ ലാൽ, കോൺഗ്രസ് നേതാവ് എൻ സി കുമാരൻ, ഇഎ റഹ്‌മാൻ കരണ്ടോട്,ജിറാഷ് പേരാമ്പ്ര, ഷമീമ ഷാജഹാൻ, സീനത്ത് എന്നിവർ സംസാരിച്ചു.
കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : അനിശ്ചിതകാല സമരം എൺപത് ദിവസം പിന്നിട്ടു
Malayoram News
0
Post a Comment