സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരുക്കേറ്റു.
നാദാപുരം കായപ്പനച്ചിയിൽ മീൻപിടിക്കാനെത്തിയ കൊൽക്കത്ത സ്വദേശി ഷോർദാർ ഇബ്രാഹിമിനാണ് പരുക്കേറ്റത്.
ഇടത് കൈപ്പത്തിയിലെ തള്ള വിരലിനും കണ്ണിനുമാണ് പരുക്കേറ്റത്. തലശേരിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകിയശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മീൻ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയപ്പോഴാണ്
അപകടമുണ്ടായത്. പുഴയോരത്ത് കണ്ട വസ്തു
എടുത്തെറിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡും നാദാപുരം പൊലീസും പരിശോധന നടത്തി.
Post a Comment