തൊടുപുഴ: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണി യാക്കിയ കേസിൽ ആറുപേരെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്യ്തു.പതിനേഴുകാരിയായ പെൺകുട്ടി യെ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് വിവിധയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ മറ്റു പ്രതികൾക്ക് കൈമാറിയ ഇടനിലക്കാരൻ കുമാര മംഗലം മംഗലത്ത് ബേബി എന്ന് വി ളിക്കുന്ന രഘു (51), വർക്ക്ഷോപ്പ് ജീവനക്കാരനായ കോടിക്കുളം പാറ പ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വ്യാപാരിയായ ഇടവെട്ടി വലിയജാ രം ഭാഗത്ത് പോക്കളത്ത് ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവ നക്കാരനായ കല്ലൂർക്കാട് വെള്ളാ രംകല്ല് വാളന്പിള്ളിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണി യാടുംപാറ കൊട്ടൂർ തങ്കച്ചൻ (56), (56), മലപ്പുറം പെരിന്തൽമണ്ണ ചേതനറോഡിൽ കെഎസ്ആർടിസിക്ക് സമീപം മാളിയേക്കൽ ജോൺസൺ (50) എന്നിവരെയാണ് കേസുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ഏതാനുംപേർ കൂടി കേസിലുൾപ്പെട്ടിട്ടു ണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം കുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ചു മാസം ഗർഭിണി യാണെന്ന വിവരം അറിഞ്ഞത്. ഇവിടെ ചീട്ടെടുക്കുന്നതിനായി 19 വയസെന്ന് പറഞ്ഞെങ്കിലും ജനന തീയതി പ്രകാരം 17 വയസാണുള്ളതെ ന്നു ജീവനക്കാർക്കു വ്യക്തമായി. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ അധികൃതർക്കു വിവരം കൈമാറി. ചൈൽഡ് ലൈ ൻ പ്രവർത്തകർ നടത്തിയ അന്വേ ഷണത്തിൽ പ്രായം ഉൾപ്പെടെയുള്ള കാര്യവും കുട്ടി ലൈംഗിക ചൂഷണ ത്തിനിരയായതായും വ്യക്തമായി. ഇവർ വിവരമറിയിച്ചതിനെത്തുടർ ന്ന് തൊടുപുഴ ഡിവൈഎസ്പി സി. ജി.ജിംപോൾ, സിഐ വി.സി. വി ഷ്ണകുമാർ എന്നിവരുടെ എന്നിവരുടെ നേതൃത്വ ത്തിൽ നടത്തിയ അന്വേഷണത്തി ലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയ പ്രതി കളെ കോടതിയിൽ ഹാജരാക്കി റി മാൻഡ് ചെയ്തു. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
Post a Comment