കഴിഞ്ഞ ബുധനാഴ്ച്ച കാണാതായ വായാട്ടുപറമ്പ് സ്കൂള്‍ പ്ലസ് ടു വിദ്യാർത്ഥിനി കൃഷ്ണേന്ദു പോയത് കാമുകനൊപ്പം; വിവാഹിതയായെന്ന് പോലീസിനെ അറിയിച്ചു


കഴിഞ്ഞ ബുധനാഴ്ച്ച  കാണാതായ വായാട്ടുപറമ്പ് സ്കൂള്‍ പ്ലസ് ടു വിദ്യാർത്ഥിനി കൃഷ്ണേന്ദു പോയത് കാമുകനൊപ്പം; വിവാഹിതയായെന്ന് പോലീസിനെ അറിയിച്ചു

ആലക്കോട് : തിമിരി ചിറ്റടി സ്വദേശിയും ഇപ്പോൾ പൂവത്ത് താമസക്കാരിയുമായ ബിന്ദു എസ്. നായരുടെ മകൾ എസ്. കൃഷ്ണേന്ദു (18) ഒളിച്ചോടിയത് കാമുകനൊപ്പം. ഇവർ വിവാഹിതരായെന്ന വിവരം ഫോൺ ചെയ്ത് പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ രണ്ടു പേരും കോയമ്പത്തൂരിലാണുള്ളത്.

ഇവിടെ നിന്നാണ് തളിപ്പറമ്പ് എസ്.ഐയെ ഫോൺ ചെയ്ത് വിവാഹിതരായെന്ന് ഉടൻ തളിപ്പറമ്പിലെത്തുമെന്നും അറിയിച്ചത്.

വായാട്ടുപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുതുവാനായി കഴിഞ്ഞ ബുധനാഴ്ച്ച മെയ് 25നാണ് കൃഷ്ണേന്ദു വീടിറങ്ങിയത്. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെങ്കിലും ആധുനിക സാങ്കേതികവിദ്യയായ ടെലിഗ്രാം പോലുള്ള സംവിധാനമുപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്.

സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ അന്ന് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയായ പെൺകുട്ടി വിവാഹിതയാവാനാണ് വീടിറങ്ങിയതെന്ന് മനസിലാക്കിയതോടെയാണ് പതിവ് അന്വേഷണത്തിനപ്പുറം ഒന്നും നടത്താതിരുന്നത്. അതേസമയം പെൺകുട്ടി വീട്ടുകാരുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.

എന്നാൽ കൃഷ്ണേന്ദുവിന്റെ ഒളിച്ചോട്ടം ചിലർ വിവാദമാക്കാനും ലൗജിഹാദാണെന്ന് പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. വാട്സ് ആപ്പുകളിൽ പെൺകുട്ടിയുടെ ഫോട്ടോ സഹിതം ലൗജിഹാദാണെന്ന് പ്രചരിപ്പിച്ച വരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post