കാർ അപകടം; ഇരിട്ടി സ്വദേശികളും അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ മൂന്ന് പേര് മരണപ്പെട്ടു 🔰⭕️


വയനാട്ടിൽ കൽപറ്റ -പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു വിദ്യാർഥികൾ മരിച്ചു.

അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ ബി.സി.എ മൂന്നാം വർഷ വിദ്യാർഥിയായ കണ്ണൂർ ഇരിട്ടി പാലത്തുംകടവ് കച്ചേരിക്കടവ് ചെൻമേലിൽ അഡോൺ ബെസ്റ്റി, ബി.കോം വിദ്യാർഥിനിയായ ഇരിട്ടി അങ്ങാടിക്കടവ് കലറക്കൽ ജിസ്ന മേരി ജോസഫ്, ബി.കോം മൂന്നാം വർഷ വിദ്യാർഥിനിയായ കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരക്കൽ സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്.


മരിച്ച അഡോൺ ബെസ്റ്റിയുടെ ഇളയ സഹോദരി ഡിയോണയെ ഗുരുതര പരിക്കുകളോടെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മരിച്ച സ്നേഹയുടെ ഇളയ സഹോദരി സോന, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ ബി.സി.എ മൂന്നാം വർഷ വിദ്യാർഥിയായ ഇരിട്ടി പൂളകുറ്റി വെള്ളക്കടവ് സാൻജോ ജോസ് അഗസ്റ്റിൻ എന്നിവരെ പരിക്കുകളോടെ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് വരുന്ന ആറുപേരാണ് കാറിലുണ്ടായിരുന്നത്. പുഴമുടിക്ക് സമീപം കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ച് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. മറിഞ്ഞ കാർ വയലിലുള്ള പ്ലാവ് മരത്തിൽ ഇടിച്ചു. ഇടിയിൽ മരം മുറിഞ്ഞുപോവുകയും ചെയ്തു. ടാറ്റ ടിയാഗോ കാറാണ് അപകടത്തിൽപെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ വിവിധ വാഹനങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റിയത്. രാത്രിയോടെ ബന്ധുക്കളെത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.


1 Comments

  1. Most of the back passenger may not wear seat belt i think . So sad 😢

    ReplyDelete

Post a Comment

Previous Post Next Post