പാലക്കയംതട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് - ഈ വഴികൾ റീ ടാർ ചെയ്തു - യാത്രായോഗ്യം 🔰⭕️


മണ്ടളം, കൈതളം എന്നീ സ്ഥലങ്ങളിൽ നിന്നും പാലക്കയംതട്ടിലേക്കുള്ള രണ്ട് റോഡുകളും കുറച്ചുനാൾ മുമ്പ് വരെ പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായിരുന്നു.

എന്നാൽ ഈയടുത്ത കാലത്ത് നടുവിൽ ഗ്രാമ പഞ്ചായത്തിന്റെയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി ഈ രണ്ടു റോഡുകളും റീടാറിംഗ് നടത്തി ടാറിംഗിനിരുവശവും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി മികച്ച രീതിയിൽ പുനർനിർമ്മിച്ചിട്ടുണ്ട്.

സ്കൂട്ടർ, ഓട്ടോറിക്ഷ, കാർ തുടങ്ങി എല്ലാവിധ വാഹനങ്ങൾക്കും പാലക്കയംതട്ടിലെ പ്രവേശന കവാടത്തോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ട് വരെ അനായാസമായി എത്തിച്ചേരാൻ കഴിയും.

ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്ക് മാത്രമേ പാലക്കയംതട്ടിലേക്ക് പോകാൻ കഴിയൂ എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുത്.

യാത്രികർക്ക് ഇഷ്ടമുള്ള ഏതു വാഹനത്തിലും ഇപ്പോൾ വളരെ എളുപ്പത്തിൽ പാലക്കയംതട്ടിൽ എത്തിച്ചേരാം.

പാലക്കയംതട്ടിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന എല്ലാവരിലേക്കും ഈ വിവരം എത്തിക്കുക.
📢🛵🛺🚗

കടപ്പാട് : ജിസ് 

Post a Comment

Previous Post Next Post