നാദാപുരം : ഭർതൃവീട്ടിൽ വച്ച് ഭർത്താവും വീട്ടുകാരും ചേർന്ന് മർദിച്ചെന്ന പരാതിയിൽ ഭർത്താവിനും സഹോദരങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. ചാലപ്പുറത്തെ കുന്നോത്ത് ജാഫറിന്റെ ഭാര്യ വടകര കീഴൽ സ്വദേശിനി റുബീനയുടെ പരാതിയിലാണ് കേസ്. ജാഫറും സഹോദരന്മാരായ ജസീർ, ജംഷീർ എന്നിവരുമാണ് പ്രതികൾ. 3ന് വൈകിട്ട് മർദനമേറ്റതായാണ് പരാതി.
വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന റുബീന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലുമെന്ന് പറഞ്ഞ് ഭർത്താവും മറ്റുള്ളവരും അജ്ഞാത സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോവുകയും വഴിക്കു വച്ച് ബന്ധുവിന്റെ
ശ്രദ്ധയിൽ പെട്ടതിനാൽ
രക്ഷപ്പെടുകയായിയിരുന്നുവെന്നും ഇവരുടെ ബന്ധുക്കൾ പറഞ്ഞു. യുവതിയുടെ കണ്ണിനും പരുക്കുണ്ട്.
Nthin Ann brothers name Matti koduthadh
ReplyDeletePost a Comment