ഉടൻ വരുന്നു 4 പുതിയ സൂപ്പർ ഫാസ്റ്റുകൾ : കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ മലയോര മേഖലകളെ കോർത്തിണക്കിയാണ് സർവീസുകൾ ആരംഭിക്കുന്നത് : KSRTC


ഇരിട്ടി : KSRTC ഗുരുവായൂർ ഡിപ്പോയിൽ നിന്ന് 3 ഉം തൃശൂർ ഡിപ്പോയിൽ നിന്ന് ഒരു സർവിസുമാണ് അടുത്ത ദിവസം മുതൽ ആരംഭിക്കുന്നത്.

ഗുരുവായൂർ ഡിപ്പോയിൽ നിന്ന് 2 കാസർഗോഡ് സർവിസും ഒരു ഇരിട്ടി സർവിസുമാണ് അടുത്ത ദിവസം മുതൽ ആരംഭിക്കുന്നത്. തൃശൂർ ഡിപ്പോയിൽ നിന്ന് ഒരു കാസർഗോഡ് സർവിസും ആരംഭിക്കുന്നു.

⭕️ഗുരുവായൂരിൽ നിന്ന് രാവിലെ 4 മണിക്ക് ആരംഭിച്ച് പൊന്നാനി, തിരൂർ, കോഴിക്കോട്, പേരാമ്പ്ര, കുറ്റിയാടി, നാദാപുരം, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ വഴി 9.55 ന്ന് ഇരിട്ടി എത്തിച്ചേരും അവിടുന്ന് 10.25 ന് പുറപ്പെട്ട് പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, മുള്ളേരിയ, ബോവിക്കാനം വഴി 2.05 ന് കാസർഗോഡ് എത്തിച്ചേരും. അവിടുന്നു വൈകിട്ട് 6 മണിക്ക് പുറപ്പെട്ട് ഇതേ റൂട്ടിൽ പിറ്റേ ദിവസം രാവിലെ 3.35 ന്ന് ഗുവുവായൂരിൽ എത്തിച്ചേരും വിധമാണ് സർവീസ് ക്രമികരിച്ചിരിക്കുന്നത്.

⭕️ഗുരുവായൂരിൽ നിന്ന് രാവിലെ 6 മണിക്ക് ആരംഭിച്ച് പട്ടാമ്പി, പെരിന്തൽമണ്ണ,മഞ്ചേരി, താമരശ്ശേരി, കുറ്റിയാടി, നാദാപുരം, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ വഴി ഉച്ചക്ക് 12.55 ന്ന് ഇരിട്ടി എത്തിച്ചേരും അവിടുന്ന് 4 മണിക്ക് പുറപ്പെട്ട് ഇതേ റൂട്ടിൽ രാത്രി 11 മണിക്ക് ഗുവുവായൂരിൽ എത്തിച്ചേരും വിധമാണ് സർവീസ് ക്രമികരിച്ചിരിക്കുന്നത്.

⭕️തൃശ്ശൂരിൽ നിന്ന് രാവിലെ 6.30 മണിക്ക് ആരംഭിച്ച് ഷൊർണുർ,പട്ടാമ്പി, പെരിന്തൽമണ്ണ,മഞ്ചേരി, താമരശ്ശേരി, കുറ്റിയാടി, നാദാപുരം, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ വഴി ഉച്ചക്ക് 1.40 ന്ന് ഇരിട്ടി എത്തിച്ചേരും.അവിടുന്ന് 2.10 ന് പുറപ്പെട്ട് പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, മുള്ളേരിയ, ബോവിക്കാനം വഴി 5.50 ന് കാസർഗോഡ് എത്തിച്ചേരും. അവിടുന്നു പിറ്റേന്ന് രാവിലെ 6 മണിക്ക് കാസർഗോഡ് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിൽ വൈകിട്ട് 5.20 ന്ന് ഗുവുവായൂരിൽ എത്തിച്ചേരും വിധമാണ് സർവീസ് ക്രമികരിച്ചിരിക്കുന്നത്.

⭕️ഗുരുവായൂരിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് പൊന്നാനി, തിരൂർ, കോഴിക്കോട്, പേരാമ്പ്ര, കുറ്റിയാടി, നാദാപുരം, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ വഴി വൈകിട്ട് 5.25 ന്ന് ഇരിട്ടി എത്തിച്ചേരും അവിടുന്ന് 5.55 ന് പുറപ്പെട്ട് പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, മുള്ളേരിയ, ബോവിക്കാനം വഴി രാത്രി 9.35 ന് കാസർഗോഡ് എത്തിച്ചേരും. അവിടുന്നു പിറ്റേന്ന് രാവിലെ 7.30 മണിക്ക് പുറപ്പെട്ട് ഇതേ റൂട്ടിൽ വൈകിട്ട് 6.20 ന്ന് ഗുവുവായൂരിൽ എത്തിച്ചേരും വിധമാണ് സർവീസ് ക്രമികരിച്ചിരിക്കുന്നത്.



Post a Comment

Previous Post Next Post