അധ്യാപികയുടെ ആത്മഹത്യ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി 🔰⭕️

ഉളിയിൽ: അധ്യാപികയായ ഭാര്യ ആത്മഹത്യ
ചെയ്ത സംഭവത്തിൽ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി ഭർത്താവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പടിക്കച്ചാൽ ഗവ. എൽ.പി. സ്കൂൾ പ്രീ പ്രൈമറി അധ്യാപിക കെ.ഡി.ബിനിത മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവായ പടിക്കച്ചാൽ തവറോത്ത് ഹൗസിൽ പി.കെ.പ്രസാദ് ജില്ലാ റൂറൽ പോലീസ് മേധാവി ഹേമലതയ്ക്കും കെ.കെ.ശൈലജ എം.എൽ.എ.ക്കും പരാതി നൽകി.

കഴിഞ്ഞ മാസം എട്ടിന് അർധരാത്രിയാണ് അധ്യാപിക തീ കൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവശേഷം ഭാര്യ ഉപയോഗിച്ച സിം കാർഡുകൾ പോലീസ് കൊണ്ടുപോയെങ്കിലും മറ്റു വിവരങ്ങളൊന്നും പറയാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post