കാമുകിയെ കൊന്ന കേസ്‌ : പ്രതികളായ ദമ്പതികൾ കണ്ണൂരിൽ ലോ​ഡ്ജി​ല്‍​നി​ന്നും പിടിയിൽ 🔰⭕️


ക​ണ്ണൂ​ര്‍:
ത​മി​ഴ്‌​നാ​ട് പൊ​ള്ളാ​ച്ചി മ​ഹാ​ലിം​ഗ​പു​രം കൊ​ല​ക്കേ​സ് പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ ക​ണ്ണൂ​രി​ല്‍ പി​ടി​യി​ലാ​യി.​ കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി സു​ജ​യ്(32), ഭാ​ര്യ കോ​ട്ട​യം സ്വ​ദേ​ശി​നി രേ​ഷ്മ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഇ​ട​യാ​ര്‍​പാ​ള​യം അ​ദ്വാ​നി ന​ഗ​റി​ലെ ഗൗ​രി ന​ഗ​റി​ലു​ള്ള ആ​ര്‍. സു​ബ​ല​ക്ഷ്മി(20)​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു ഇ​വ​ര്‍.

സു​ജ​യ്‌യു​മാ​യി മൂ​ന്ന് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു സു​ബ​ല​ക്ഷ്മി. വി​വാ​ഹം ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഗൗ​രി ന​ഗ​റി​ലു​ള്ള അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ വെ​ച്ചാ​ണ് ശ​ര​വ​ണം​പ​ട്ടി​യി​ലെ സ്വ​കാ​ര്യ കോ​ളേ​ജ് അ​വ​സാ​ന വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന സു​ബ​ല​ക്ഷ്മി​യെ ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്.

ക​ഴു​ത്തി​നും നെ​ഞ്ചി​നും കു​ത്തേ​റ്റ യു​വ​തി ത​ത്ക്ഷ​ണം മ​രി​ച്ചിരുന്നു. കൊ​ല​യ്ക്കു​ശേ​ഷം ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ട സു​ജ​യേ​യും രേ​ഷ്മ​യേ​യും ക​ണ്ണൂ​രി​ലെ ഒ​രു ലോ​ഡ്ജി​ല്‍​നി​ന്നും പുലർച്ചയോടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ക​ണ്ണൂ​ര്‍ പോ​ലീ​സ് ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന് കൈ​മാ​റി.

Post a Comment

Previous Post Next Post