തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആലക്കോട് ഫൊറോനയിലെ KCYM യുവജനങ്ങളുടെ നേതൃത്വത്തിൽ ഉദയഗിരി അടൂർ ബസ്സിലെ ജീവനക്കാരെ പൊന്നാട അണിയിച്ച് ആദരിച്ചു


 ഉദയഗിരി :തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആലക്കോട് ഫൊറോനയിലെ KCYM യുവജനങ്ങളുടെ നേതൃത്വത്തിൽ ഉദയഗിരി അടൂർ ബസ്സിലെ ജീവനക്കാരെ പൊന്നാട അണിയിച്ച് ആദരിച്ചു. KCYM ആലക്കോട് ഫൊറോന ഡയറക്ടർ ഫാ.നിതിൻ പുഞ്ചത്തറപ്പേൽ ജീവനക്കാരെ പൊന്നാട അണിയിച്ചു.

മലയോര മേഖലയുടെ പ്രിയപ്പെട്ട സർവീസ് ആയ അടൂർ ഉദയഗിരിയുടെ സാരഥികളെ ആദരിക്കാനും സ്നേഹം അറിയിക്കാനും കെ.സി.വൈ.എം അംഗങ്ങൾ സന്നിഹിതരായിരുന്നു. അവധി ദിനമായിട്ടും ജോലിയോട് കാണിക്കുന്ന ആത്മാർത്ഥതയെ പ്രശംസിച്ചു. യുവജനങ്ങൾ ബസ്സിലെ യാത്രക്കാർക്കും ജീവനക്കാർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

കടുത്ത ചൂടും വഴിപണിയുടെ പൊടിയും മറ്റു വിഷയങ്ങളും തരണം ചെയ്തു മലയോരത്തെ യാത്രക്കാരെ സുരക്ഷിതരാക്കി മധ്യകേരളത്തിലേക്ക് എത്തിക്കുന്നത്തിനു പ്രത്യേക നന്ദി യുവജനത അറിയിച്ചു.

യുവജനങ്ങളുടെ സ്നേഹത്തിനും ആദരവിനും ജീവനക്കാർ പ്രത്യേകം നന്ദി പറഞ്ഞു. തങ്ങളെ ജീവിതത്തിൽ ഇത്രയും വിലപ്പെട്ട ഒരു ആദരവ് സമ്മാനിച്ച കെസിവൈഎം നോടും യുവജനങ്ങളോടും അത്രമേൽ നന്ദി ഉണ്ടെന്നും ജീവനക്കാർ പറഞ്ഞു.



Post a Comment

Previous Post Next Post