ചീക്കാട്: ചീക്കാട് കോളനിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരന് നേരെ ഉയർന്നു വന്ന ആരോപണങ്ങൾ പൂർണമായും വ്യാജം എന്നും ജനനന്മക്കായി പ്രസിഡന്റ് എടുത്തു നടപടി തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമായി.
ഐടിഡിപി ട്രൈബൽ ഓഫീസർ, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, എസ്ടി പ്രമോട്ടർമാർ, ജനപ്രതിനിധികൾ, കോളനി നിവാസികൾ എന്നിവർ മുഴുവൻ സമയവും
യോഗത്തി പങ്കെടുത്തതാണ്. ബന്ധപ്പെട്ട സ്ഥലത്തെ ജനപ്രതിനിധികളായ രണ്ടുപേരും ഒരാൾ യുഡിഎഫ് പാർട്ടി അംഘങ്ങളാണ്. ഒരാൾ അസൗകര്യം അറിയിച്ച് പ്രസ്തുത കമ്മിറ്റിയിൽ പങ്കുചേർന്നില്ല. രണ്ടാമത്തെയാൾ മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കുകയും എടുത്ത തീരുമാനങ്ങൾ പിന്തുണയ്ക്കുകയും ചെയ്തിരുന്നു എന്നത് ശ്രദ്ദേയം.
യോഗത്തിൽ എടുത്ത വർഷങ്ങൾ പഴക്കം ഉള്ള ഉപയോഗശൂന്യമായ മരങ്ങൾ വെട്ടിമാറ്റി ലഭിക്കുന്ന പണം കൊണ്ട് കൃഷി ആരംഭിക്കുക എന്ന തീരുമാനം ഐക്യകണ്ഠേന പാസാക്കിയാതായിരുന്നു.
ബന്ധപ്പെട്ട മേഖലയിലെ ജനപ്രതിനിധികൾ യുഡിഎഫ് പാർട്ടിയുടെ പ്രതിനിധികൾ ആണെന്നതും പ്രസ്തുത മീറ്റിങ്ങിൽ യാതൊരുവിധ എതിർപ്പും ഉന്നയിക്കാതെ എടുത്ത് തീരുമാനങ്ങൾ അവർ അംഗീകരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
പ്രദേശവാസികൾ അടക്കം ഒന്നടങ്കം അംഗീകരിച്ച തീരുമാനം പിന്നീട് പ്രസിഡന്റിന്റെ വ്യക്തിതാല്പര്യം ആണ് എന്ന് രീതിയിൽ വ്യാക്യാനിക്കുന്നത് പ്രസ്തുത വിഷയത്തിൽ കെ എസ് ചന്ദ്രശേഖരനെതിരെ നടക്കുന്ന രാഷ്ട്രീയനാടകം ആണ് എന്ന് വ്യക്തമാക്കുന്നവയാണ്.
1968 ലും 1969 ലും പ്ലാന്റ് ചെയ്ത റബ്ബർ മരങ്ങളുടെ ആരോഗ്യപരമായ കാലഘട്ടം അതിക്രമിച്ച്തിനാൽ അവ പാഴ്മരങ്ങൾ എന്ന നിലയിൽ വെട്ടിമാറ്റി പ്രദേശവാസികൾക്ക് ഗുണപ്പെടുന്ന തരത്തിൽ ആ തുക മുന്നോട്ടുള്ള കൃഷി ആവശ്യങ്ങൾക്കായി അതേ ജനങ്ങൾക്ക് തന്നെ കിട്ടത്തക്ക രീതിയിൽ കാര്യങ്ങൾ ചെയ്ത ജനകീയമായ ഇടപെടലുകൾ നടത്തിയ പ്രസിഡന്റിനാണ് ഇന്ന് ആരോപണങ്ങൾ നേരിടേണ്ടി വരുന്നത്.
മരം മുറിക്കാൻ ഉള്ള തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, യുഡിഎഫ് അംഗമായ ജനപ്രതിനിധിയും, കോളനി നിവാസികളും ഒന്നിച്ചെടുത്തതാണ്. പ്രസ്തുത യോഗത്തിൽ ഒരാളുപോലും എതിർപ്പറിയിച്ചിരുന്നില്ല. മരം മുറിക്കലുമായി ബന്ധപ്പെട്ടുണ്ടാക്കിയ കമ്മിറ്റിയിൽ കോളനി നിവാസികൾ മാത്രമാണുള്ളത്.
ചീകാട് പ്രദേശത്തെ കോളനി നിവാസികൾക്കായി, അവരെ സാമ്പത്തികമായ രീതിയിൽ ശക്തിപ്പെടുത്താൻ നൂതന കൃഷി ആശയങ്ങൾ അവരിലേക്ക് എത്തിക്കാൻ, അതിനായി നിലവിൽ ഉപയോഗശൂന്യമായ റബ്ബർ മരങ്ങൾ വെട്ടി മാറ്റി പ്രസ്തുത സ്ഥലം കൃഷിയോഗ്യമാക്കുവാൻ വേണ്ടി നിരന്തരമായി പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര ശ്രങ്ങൾക്ക് ദൃക്സാക്ഷികളായ കോളനിക്കാർ ഈ കുത്തിത്തിരിപ്പ് അസത്യ പ്രചരണത്തിൽ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും വിഷയത്തിന്റെ സുതാര്യത ചൂണ്ടിക്കാട്ടുന്നു.
പല ഭാഗങ്ങളിലായി മരങ്ങൾ കോളനിവാസികൾ തന്നെ മുറിച്ചാൽ ആ മരങ്ങൾ പലർക്കായി വിളിക്കുമ്പോൾ കച്ചവടക്കാരിൽ നിന്നും കോളനിവാസികൾ സാമ്പത്തിക ചൂഷണം നേരിട്ടേക്കാം എന്നതിനാൽ ആണ് കൂട്ടായ്മ ആയി ചെയ്യുന്ന തലത്തിൽ കാര്യങ്ങൾ ചെയ്യാൻ പ്രസിഡന്റ് മുന്നോട്ട് വന്നത്. കെ എസ് ചന്ദ്രശേഖരൻ എന്ന ജനകീയനായ പ്രസിഡന്റിന്റെ വില ഇടിക്കാനുള്ള അസൂത്രിത നീക്കങ്ങളും സംസ്കാരശൂന്യമായ രാഷ്ട്രീയവും ആണ് ആരോപനങ്ങൾക്ക് പിന്നിൽ എന്ന് വ്യക്തമായിരിക്കുകയാണ്.
കോളനി നിവാസികൾക്ക് കൃഷി ആവശ്യങ്ങൾക്കായി 2008ൽ വനം വകുപ്പ് നൽകിയ ഭൂമി നാളിതുവരെയായി പാഴ്മരങ്ങൾ മുറിച്ചു മാറ്റാത്തതിന്നാൽ കൃഷിയോഗ്യമല്ലായിരുന്നു. കെ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ എത്തിയതിനെ തുടർന്ന് പാഴ്മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടികൾ വേഗം കൂട്ടാനുള്ള പരിശ്രമങ്ങൾ ദ്രുതഗതിയിൽ നടത്തുകയും പഞ്ചായത്തിന്റെയും സർക്കാരിന്റെയും ഇടപെടലിന്റെ ഭാഗമായി അനുമതി ലഭിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥരും, കോളനി നിവാസികളും അടക്കമുള്ള ബന്ധപ്പെട്ട എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേരുകയും സുതാര്യമായി കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി ഉള്ള നിലപാട്ഇ സ്വീകരിച്ചതും എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
Post a Comment