നീറ്റ്: മലയോരത്തിന് അഭിമാനമായി അസ്ന ഷെറിൻ
നടുവിൽ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി മലയോരത്തിന്റെ അഭിമാനമായി നടുവില്‍ സ്വദേശിനി അസ്ന ഷെറിന്. 720ല്‍ 703 മാര്‍ക്ക് നേടി അസ്ന അഖിലേന്ത്യാതലത്തില്‍ 177ാം റാങ്കും ഒബിസി വിഭാഗത്തില്‍ മുപ്പത്തിയൊന്നാം റാങ്കും കരസ്ഥമാക്കി.
നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് പുലിക്കുരുമ്പ ബ്രാഞ്ച് മാനേജർ വി.പി. മൂസാന്‍കുട്ടിയുടെയും കെ.പി. ബുഷ്റയുടെയും മകളാണ്. അസ്ന ഡല്‍ഹി എയിംസില്‍ എംബിബിഎസിന് ചേരാനുള്ള ഒരുക്കത്തിലാണ്. നേരത്തെ സിബിഎസ്ഇ പത്താംതരം പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ നാലാം റാങ്കും പ്ലസ്ടു പരീക്ഷയില്‍ ഏഴാം റാങ്കും നേടിയിരുന്നു.
Post a Comment