ഒന്നാം റാങ്ക് കതിരൂർ വേറ്റുമ്മൽ സ്വദേശിനിയായ എൻ.എം. തൻസീഹ ബീഗത്തിനാണ്. രണ്ടാം റാങ്ക് കാക്കയങ്ങാട് സ്വദേശിനി വി.എസ്. ഏയ്ഞ്ചൽ മേരിയും മൂന്നാം റാങ്ക് കോട്ടയം കടുത്തുരുത്തി സ്വദേശിനി സോനാ അനിലും കരസ്ഥമാക്കി.
ബിഎസ്ഡബ്ല്യു വിഭാഗത്തിൽ വിജയശതമാനം 75. 53 ആണ്. ഇതിൽ ഒരു എ പ്ലസ് ഗ്രേഡും അഞ്ച് എ ഗ്രേഡും ഉണ്ട്. 118 വിദ്യാർഥികൾ പരീക്ഷ എഴുതിയ ബികോം വിഭാഗത്തിൽ 84. 75 ശതമാനം പേർ വിജയിച്ചു. ഇതിൽ മൂന്നുപേർ എ പ്ലസ് ഗ്രേഡും 19 പേർഎ ഗ്രേഡും നേടി. ബിഎസ്സി സൈക്കോളജി വിഭാഗത്തിൽ 82.14 ശതമാനം പേർ വിജയിച്ചു.
ഈ വിഭാഗത്തിൽ ആറു കുട്ടികൾ എ ഗ്രേഡ് കരസ്ഥമാക്കി. കണ്ണൂർ സർവകലാശാലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ഇംഗ്ലീഷ് വിഭാഗത്തിൽ 85.11 ആണ് വിജയ ശതമാനം. അഞ്ച് കുട്ടികൾ എ ഗ്രേഡ് നേടി.
Post a Comment