നാദാപുരത്ത് വളയത്ത് കാട്ടുപന്നിയുടെ അക്രമത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്*
നാദാപുരം: നാദാപുരം വളയത്ത് വണ്ണാർക്കണ്ടി ഭാഗത്ത് കാട്ടു പന്നി ഇറങ്ങി. തൊഴിലുറപ്പ്
പദ്ധതിയുടെ ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക്
പോവുകയായിരുന്ന തൊഴിലാളിക്ക് നേരെ അക്രമം. വണ്ണാർകണ്ടിയിലെ അടിക്കിലോട്ട് മാതു (62 ) നെയാണ് കാട്ടു പന്നി ആക്രമിച്ചത്. ഇവർ വളയം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലെ അടിക്കിലോത്ത് വണ്ണാർക്കണ്ടി ഭാഗങ്ങളിലാണ് നാട്ടുകാർ കാട്ടു പന്നി അക്രമ ഭീതിയിലായിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കം സഞ്ചരിക്കുന്ന ഇടവഴിയിൽ വച്ചായിരുന്നു കാട്ടു പന്നിയുടെ അക്രമം. മാതുവിന്റെ പരിക്ക് ഗുരുതരമല്ല .
Post a Comment