അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കുര്യച്ചൻ പൈമ്പളിക്കുന്നേൽ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ കോളേജിലെ MSW വിഭാഗം മേധാവി ഫാദർ സോജൻ പി ജോസഫ് അധ്യക്ഷത വഹിച്ചു. വർക്ക്ഷോപ്പിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ. സുനിൽകുമാർ KM ,ഹരിത കേരളം മിഷൻ കോഡിനേറ്റർ ശ്രീ. E K സോമശേഖരൻ എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു.
ഡോൺബോസ്കോ കോളേജിലെ എം എസ് ഡബ്ലിയു വിദ്യാർത്ഥി അഞ്ജലി മാത്യു കോളേജ് മാലിന്യമുക്തമായി നിലനിർത്തുന്നതിന് കൈക്കൊള്ളുന്ന സംവിധാനങ്ങൾ വിശദീകരിച്ചു. തുടർന്ന് കണ്ണൂർ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി വർക്ക് ഷോപ്പിൽ പങ്കെടുത്ത 50 ഓളം വിദ്യാർത്ഥികൾ നാലു ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് നിലവിലെ മാലിന്യനിർമാർജന സംവിധാനങ്ങളുടെ പോരായ്മകളും മാലിന്യമുക്ത കേരളത്തിനായി കൈക്കൊള്ളാവുന്ന നൂതന ആശയങ്ങളും ചർച്ച ചെയ്തു. മാലിന്യമുക്ത കേരളത്തിനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളെ കുറിച്ച് കേരളത്തിലെ യുവ സമൂഹത്തെ കൂടുതൽ ബോധവൽക്കരിക്കേണ്ടത് ഉണ്ടെന്ന് വർഷോപ്പിൽ അഭിപ്രായം ഉണ്ടായി.
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ ജില്ലാ പ്രതിനിധികൾ ജ്യോതിഷ് കുമാർ, നിതിൻ കെ എന്നിവർ വർക്ക്‌ഷോപ്പ് ന്റെ സമഗ്ര മേഖലകളിൽ നേതൃത്വം നൽകി RGSA ബ്ലോക്ക് കോഡിനേറ്റർമാരായ മൈക്കിൾ ജോൺ, മാർട്ടിൻ, ജസിൻ, യമുന , ഷീജ, ഡോൺ ബോസ്കോ കോളേജ് MSW വിദ്യാർത്ഥികളായ തയീബ കാസിം, ക്ലിന്റ് കെ നോബിൾ എന്നിവർ വർക് ഷോപ്പ് പരിപാടികൾ ക്രമീകരിച്ചു.
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ ജില്ലാ പ്രൊജക്റ്റ് മാനേജർ ജ്യോതിഷ് കുമാർ സ്വാഗതവും ഡോൺ ബോസ്കോ MSW വിദ്യാർത്ഥിനി ദിയ ജോർജ് നന്ദിയും പറഞ്ഞു.
Post a Comment