വയറുവേദനയായി ചികിത്സയ്ക്കെത്തിയ യുവതി പ്രസവിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്


Symbolic Image
വയറുവേദനയായി ചികിത്സയ്ക്കെത്തിയ യുവതി പ്രസവിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
ചാവക്കാട് താലൂക്ക്
ആശുപത്രിയിലാണ് സംഭവം. വയറുവേദനയെ തുടർന്ന് ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ യുവതിയാണ് ഇന്ന് രാവിലെ ശുചിമുറിയിൽ പ്രസവിച്ചത്.
ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഗർഭധാരണം ഉറപ്പാക്കാനായി യൂറിൻ പരിശോധനയ്ക്കായി യുവതി ടോയ്ലറ്റിൽ പോയപ്പോഴാണ് സംഭവം ഉണ്ടായത്.

വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പരിശോധനകളിൽ ഒന്നും ഗർഭമുള്ളതായി കണ്ടിരുന്നില്ലെന്ന് ദമ്പതികൾ പറയുന്നു. വിവാഹം കഴിഞ്ഞു എട്ട് വർഷമായി കുട്ടികളില്ലായിരുന്നു ദമ്പതിക ൾക്ക്.2.90 കിലോ ഭാരമുള്ള പൂർണ വളർച്ചയെത്തിയ കുഞ്ഞാണ് ജനിച്ചത്.

Post a Comment

Previous Post Next Post