സഞ്ചാരികളെ കാത്ത് ഒടുവള്ളിയിലെ പുലിമട - അമ്മംകുളത്തു സഞ്ചാരികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്ന ഈ സ്പോട്ട് മിസ്സ്‌ ചെയ്യല്ലേ 🔰⭕️Pulimada Oduvally

Credits : Mathrbhumi

ഒടുവള്ളി : കാട്ടിലൂടെ അല്പം നടന്നാൽ പ്രകൃതിയൊരുക്കിയ ഈ മനോഹരമായ കാഴ്ചയിലെത്താം. തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡ് കടന്നുപോകുന്ന ഒടുവള്ളിക്കടുത്തായി അമ്മംകുളം എന്ന സ്ഥലത്താണ് പുലിമട എന്ന ഗുഹ സ്ഥിതിചെയ്യുന്നത്.

നീണ്ടുനിരന്ന പാറക്കെട്ടുകൾ ചാടിക്കടന്നുവേണം ഈ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ. ഇവിടെ പണ്ടുകാലത്ത് പുലികളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

വിനോദസഞ്ചാരികളുടെ ശ്രദ്ധ അധികം പതിയാത്തൊരിടം കൂടിയാണ് ഇത്. ഗുഹക്കുള്ളിലേക്കടിച്ചിറങ്ങുന്ന സൂര്യരശ്മികളും പ്രധാന ആകർഷണമാണ്.

ഈ മഴക്കാലത്ത് ഗുഹയ്ക്കുള്ളിലേക്ക് കോടമഞ്ഞ് കയറുന്നത് മനോഹര കാഴ്ചയാണ്. ഗുഹയ്ക്കുമുകളിൽനിന്ന് ജലം തുള്ളികളായി താഴേക്ക് പതിക്കും.

ഇത് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കും. അധികാരികൾ ശ്രദ്ധിച്ചാൽ കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഈ ഗുഹയുടെ പേരും ചേർക്കാനാകും.

Post a Comment

Previous Post Next Post