പയ്യന്നൂരിൽനിന്നു കണ്ണൂരിലേക്ക് പുലർച്ചെ 3.20 ന് ട്രെയിനിന് കണക്ഷൻ ബസ് ആ​രം​ഭി​ക്കു​ന്നു - നടപ്പിലാകുന്നത് കാലങ്ങളായുള്ള പയ്യന്നൂരുകാരുടെ ആവിശ്യം 🔰⭕️


പ​യ്യ​ന്നൂ​ര്‍
: ക​ണ്ണൂ​രി​ല്‍ നി​ന്നു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യാ​ര്‍​ഥം പ​യ്യ​ന്നൂ​രി​ൽനി​ന്നു കെ​എ​സ്ആ​ര്‍​ടി​സി ക​ണ​ക്‌ഷ​ന്‍ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു.

ഈ ​ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര ചെ​യ്യാ​നു​ള്ള യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് 16 മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും പു​ല​ര്‍​ച്ചെ 3.20 ന് ​പ​യ്യ​ന്നൂ​രുൽനി​ന്നു ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ടൗ​ണ്‍ ടു ​ടൗ​ണ്‍ ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​ത്.

കു​റെ നാ​ളു​ക​ളാ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് നടപടിയെന്നു കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Post a Comment

Previous Post Next Post