ജൂൺ 28 മുതൽ ആരംഭിച്ച യൂത്ത് കോൺഗ്രസ് സംഘടന അംഗത്വ വിതരണവും, ഇലക്ഷനും കോൺഗ്രസിലെ പുതിയ സമവാക്യങ്ങളെ രൂപപ്പെടുത്തുന്ന പോരാട്ടം ആകുമോ.
പരമ്പരാഗതമായി എ ഗ്രൂപ്പ് കയ്യാളി വരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പദവി ഇത്തവണ എബിൻ വർക്കി പിടിച്ചെടുക്കുമോ❓️
സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മുതൽ നേതൃത്വം പിടിക്കാൻ വിവിധ ഗ്രൂപ്പുകൾ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കേഡർ രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ ഗ്രൂപ്പിൽ ഉമ്മൻചാണ്ടിയുടെ അഭാവത്തോടെ വലിയ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. ഈ അവസരം മുതലെടുക്കുന്നതിന് വേണ്ടി രമേശ് ചെന്നിത്തലയും, കെസി വേണുഗോപാലിൻറെ എല്ലാവിധ ആശിർവാദത്തോടെ വി ഡി സതീശനും തലയും ആരെയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എബിൻ വർക്കിയും, രാഹുൽ മാങ്കൂട്ടവും ചാനൽ ചർച്ചകളിലെ കോൺഗ്രസിന്റെ ചാവേറുകളാണ്. എതിരാളികളെ വാക്ചാതുര്യത്താൽ പലപ്പോഴും നിഷ്പ്രഭമാക്കുവാൻ ഇരുവരുടെയും കഴിവുകൾ അസാമാന്യമാണ്.
ചാനൽ ചർച്ചകളിലെ മിന്നുന്ന പ്രകടനം മാത്രമാണ് ഇവരുടെ കഴിവുകൾ എന്ന് സംഘടനയ്ക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. ഉമ്മൻചാണ്ടിയുടെ അഭാവവും എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കന്മാർ, പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്കൊപ്പം ചേർന്നതും, കെ എസ് യു പുനസംഘടനയിൽ അടക്കം ഏറ്റ കനത്ത തിരിച്ചടിയും ഈ ഗ്രൂപ്പ് നേതൃത്വത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് രാഹുൽ മാർക്കൂട്ടത്തിനെതിരെ ഈ ഗ്രൂപ്പിലെ തന്നെ ചാണ്ടി ഉമ്മൻ അടക്കമുള്ള യുവ നേതൃത്വം നീരസം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. രാഹുലിന്റെ സാധ്യതകളെ കുറയ്ക്കുന്നുണ്ട്.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയാണെങ്കിലും വിശാലമായി ഗ്രൂപ്പിന്റെയും, രാഹുൽ മാക്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഈ ഗ്രൂപ്പിൽ നിന്നുയർന്നശബ്ദവും, ഈ ഗ്രൂപ്പിലെ അരക്ഷിതാവസ്ഥയും എബിൻ വർക്കിയുടെ വിജയ സാധ്യതയെ വർദ്ധിപ്പിക്കുന്നു.
കടപ്പാട് : സുധീഷ് പി ബി
Post a Comment