ആർത്തവ സമയത്ത് എത്രത്തോളം രക്തനഷ്ടം ഉണ്ടാകും?
സമ്മർദ്ദം, ജീവിതശൈലി ഘടകങ്ങൾ, ശരീരഭാരത്തിലെ മാറ്റങ്ങൾ എന്നിവ കനത്ത രക്തസ്രാവത്തിന് കാരണമാകാമെന്ന് വിദഗ്ധ പറയുന്നു
ആർത്തവചക്രത്തിന്റെ അഞ്ച്- ആറ് ദിവസങ്ങളിൽ നിങ്ങൾക്ക് ലിറ്ററോളം രക്തം നഷ്ടപ്പെട്ടതായി കരുതുന്നുണ്ടാകാം. എന്നാൽ വാസ്തവത്തിൽ, മുഴുവൻ ആർത്തവചക്രത്തിലും നിങ്ങൾക്ക് 30-60 മില്ലി ലിറ്റർ രക്തം, അടിസ്ഥാനപരമായി 4 ടേബിൾസ്പൂൺ രക്തം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. വിശ്വസിക്കാനാവുന്നില്ല അല്ലേ? ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റ് ഡോ. മിതാലി ആർത്തവ സമയത്ത് എത്രത്തോളം രക്തം നഷ്ടപ്പെടുന്നുവെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നു.
ആർത്തവ സമയത്തുള്ള രക്തനഷ്ടത്തിന്റെ സാധാരണ അളവ് എന്താണ്?
ഹോർമോൺ വ്യതിയാനങ്ങൾ, ഗർഭാശയ പാളിയുടെ കനം, ചില മെഡിക്കൽ അവസ്ഥകളുടെ സാന്നിധ്യം, ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ അല്ലെങ്കിൽ ഗർഭാശയ ഉപകരണങ്ങളുടെ (IUDs) ഉപയോഗം,” എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങൾ ഇതിനെ നിയന്ത്രിക്കുന്നതിനാൽ പല വ്യക്തികളിലും ശരാശരി 30 മില്ലി മുതൽ 80 മില്ലി വരെ രക്തം നഷ്ടപ്പെടാമെന്ന്, ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ലുബാൻ ഖാൻ പറയുന്നു.
പോളിപ്‌സ്, എൻഡോമെട്രിയം അണ്ഡാശയം, അതിനെ ബാധിക്കുന്ന ഹൈപ്പർതൈറോയിഡിസം തുടങ്ങിയ ഘടകങ്ങളുള്ളതിനാൽ ചില സൈക്കിളുകളിൽ നിങ്ങൾക്ക് സാധാരണയേക്കാൾ കൂടുതൽ രക്തം നഷ്ടപ്പെടുകയാണെങ്കിൽ അതിൽ പേടിക്കേണ്ടതില്ലെന്ന് ബാംഗ്ലൂരിലെ ജയനഗർ, അപ്പോളോ ക്രാഡിൽ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്, ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ ഫാനി മാധുരി പറഞ്ഞു..
Post a Comment