സാമ്പത്തിക പ്രയാസം നേരിടുന്ന വീട്ടുകാര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും, വെള്ളരിക്കുണ്ട് ടൗണില്‍ എത്തുന്ന ഭക്ഷണത്തിന് പണമില്ലാത്തവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന് പതാക ഉയര്‍ത്തി. വിശപ്പുരഹിതഭവനം പദ്ധതിയുടെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് എം. രാധാമണി നിര്‍വഹിച്ചു.
വിശപ്പുരഹിത വെള്ളരിക്കുണ്ട് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് നിര്‍വഹിച്ചു. ബ്ലോക്ക് കുടുംബ ആരോഗ്യകേന്ദ്രത്തിലേക്കുള്ള ഫര്‍ണിച്ചര്‍ വിതരണം ഉദ്ഘാടനം വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി.കെ. ഷിജു നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സില്‍വി ജോസഫ്, ലില്ലിക്കുട്ടി, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ബേബി ചെമ്പരത്തി, യൂത്ത് വിംഗ് പ്രസിഡന്റ് സാം സെബാസ്റ്റ്യന്‍, വനിതാ വിംഗ് സെക്രട്ടറി നിസി ജോയ്, ജിമ്മി ഇടപ്പാടി എന്നിവര്‍ പ്രസംഗിച്ചു.
യൂണിറ്റ് ട്രഷറര്‍ കെ.എം. കേശവന് നമ്പീശന് സ്വാഗതവും ജനറല്‍ സെക്രട്ടറി ബാബു കല്ലറയ്ക്കല്‍ നന്ദിയും പറഞ്ഞു. ബെന്നി ജയിംസ് ഐക്കര, റിങ്കു മാത്യു, പി.കെ. സന്തോഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Post a Comment