മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം ദുരന്തപൂർണമാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയുടെ തളർച്ചയ്ക്ക് പരിഹാരം അതാത് ഇടവകകളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വരണമെന്നും അതിന് കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ കഴിഞ്ഞ മൂന്നുമാസത്തിലധികമായി നടക്കുന്ന വംശഹത്യ ക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കുന്ന മിണ്ടാമൂളി നയം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മോ. ജോസഫ് ഒറ്റ പ്ലാക്കിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോ.മാത്യു ഇളംതുരുത്തിപ്പടവിൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ മോ. സെബാസ്റ്റ്യൻ പാലാക്കുഴി പാരിഷ് കൗൺസിൽ കടമയും ദൗത്യവും വിഷയാവതരണം നടത്തി. സെൻറ് ജോസഫ് ഫൊറോന വികാരി ഡോക്ടർ ജോസഫ് വരാണത്ത്. പനത്തടി ഫൊറോന കോർഡിനേറ്റർ ജോണി തോലമ്പുഴ, കോർഡിനേറ്റർ ദേവസ്യ വടാന എന്നിവർ പ്രസംഗിച്ചു.
Post a Comment