ഇരിട്ടി പുതിയ പാലം ഗതാഗതത്തിനു തുറന്നതോടെ പഴയപാലം കവലയും സമീപ പ്രദേശങ്ങളും കൈയടക്കിയ വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാലത്തിന് വലതുവശം ഹാൻടെക്സ് മുതൽ സൂര്യ ഹോട്ടൽ റോഡ് വരെ വഴിയോരക്കച്ചവടം പൂർണമായും നിരോധിച്ചു. ഇവിടെ സ്വകാര്യ കാർ പാർക്കിംഗിന് അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്.
ഇരിട്ടി പാലം മുതൽ ഇടതുവശം ഗ്ലാസ്മഹൽ മലനാട് റബർ വരെയുളളഭാഗം ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂർ പാർക്കിംഗിന് ഉപയോഗിക്കാം.
എൻ.പി. ജംഗ്ഷൻ മുതൽ ഷംസീന കോംപ്ലക്സ്, നാദം ജ്വല്ലറി ജംഗ്ഷൻ മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം, ഗ്രാന്റ് ബസാർ മുതൽ പോസ്റ്റ് ഓഫീസ് ബിൽഡിംഗ് ജംഗ്ഷൻ, മിൽ ബൂത്ത് മുതൽ കോഫിഹൗസ്, ന്യൂഇന്ത്യ തിയേറ്റർ റോഡ് ജംഗ്ഷൻ, നേരന്പോക്ക് ജംഗ്ഷൻ മുതൽ ശ്രൂതി ജ്വല്ലറി വരെ, ബാലക്കണ്ടി മെഡിക്കൽ മുതൽ ശുഭ ഹാർഡ്വേഴ്സ് വരെ, പഴയ കനാറാ ബാങ്ക് ജംഗ്ഷൻ മുതൽ സ്കൈ ഗോൾഡ് വരെയുള്ള ഭാഗങ്ങളിൽ അരമണിക്കൂറാണ് ഇരുചക്ര വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.
ഷംസീന കോംപ്ലക്സ് കവല മുതൽ പഴയപാലം റോഡ് കവല, ഡോ. ടി.പി. മുഹമ്മദ് ക്ലിനിക്ക് മുതൽ നാദം ജ്വല്ലറി കവല, തൗഫീക്ക് ഹോട്ടൽ മുതൽ ഗ്രാന്റ് ബസാർ വരെയും സൂര്യ ഹോട്ടൽ റോഡ് മുതൽ മിൽമ ബൂത്ത് വരെയും ശ്രുതി ജ്വല്ലറി മുതൽ കല്ല്യാൺ വരെയും പഴയ കനാറാ ബാങ്ക് ജംഗ്ഷൻ മുതൽ സ്കൈ ഗോൾഡ് വരെയും സ്വകാര്യ കാറുകൾക്കും അരമണിക്കൂർ പാർക്ക് ചെയ്യാം.
ഇരിട്ടി ടൗണിൽ നടപ്പാതയും റോഡും കൈയടക്കി കച്ചവടം
ഇരിട്ടി: യാതൊരു നിയന്ത്രണവുമില്ലാതെ ഇരിട്ടി നഗരത്തിലെ നടപ്പാതയിലും റോഡിലും നടക്കുന്ന കച്ചവടം വാഹനങ്ങൾക്കും യാത്രക്കാർക്കും തടസം സൃഷ്ടിക്കുന്നതായി പരാതി. പുലർച്ചെ തുടങ്ങുന്ന കച്ചവടം ചിലപ്പോൾ രാവിലെ ഒൻപതു വരെ നീളുന്നു. ഇതിനെപ്പറ്റി പലരും പരാതിപ്പെട്ടെങ്കിലും അധികൃതർ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.ഇരിട്ടി പഴയ ബസ്സ്റ്റാൻഡിലാണു ഗതാഗത തടസം സൃഷ്ടിക്കുകയും അപകടങ്ങൾ വരുത്തിവയ്ക്കുന്ന നിലയിലും ഇങ്ങനെ കച്ചവടം നടക്കുന്നത്.
പുതിയ ബസ്സ്റ്റാൻഡിൽനിന്നു പഴയ ബസ് സ്റ്റാൻഡിലേക്കു വരുന്ന കവലയിൽ റോഡ് തടസപ്പെടുത്തി നിർത്തിയിടുന്ന വലുതും ചെറുതുമായ വാഹനങ്ങളും നടപ്പാതയിലും റോഡിലും നിരത്തിയിടുന്ന പച്ചക്കറി ട്രേകളും കാൽനടയാത്രക്ക് പോലും ഈ സമയങ്ങളിൽ തടസം സൃഷ്ടിക്കുകയാണ്. ഇതിനെ നിയന്ത്രിക്കേണ്ടവർ വെറും നോക്കുകുത്തിയായി നിൽക്കുകയാണ്.
Post a Comment