രമേശന്റെ വീടിന്റെ ചുമരിൽ അവ്യക്തമായി മലയാളത്തിൽ ബ്ലാക്ക്മാൻ എന്ന് എഴുതുകയും ജനാലിൽ തട്ടി വിളിക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോൾ കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഓടി മറിയുന്നതായി കണ്ടുവെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിന് മുമ്പ് അറിയാത്ത ഒരു ഓമ്നി വാൻ പ്രദേശത്ത് കറങ്ങിയതായും നാട്ടുകാർ പറഞ്ഞു.
അടുത്തിലയുടെ അടുത്ത പ്രദേശമായ അതിയിടത്തെ വാടക ക്വാർട്ടേഴ്സിലും സമാന സംഭവം ഉള്ളതായി പറയുന്നു. ഇരു പ്രദേശത്തും പഴയങ്ങാടി പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. ഗംഗാധരൻ പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഉർജിതമാക്കിട്ടുണ്ട്.
ഇതിന് മുമ്പ് മാടായി പഞ്ചായത്തിലെ സദ്ദാം റോഡിലും ചടയൻ കോളനി പരിസരത്തും അജ്ഞാ തന്റെ ശല്യം ഉണ്ടായിരുന്നു.
ജനങ്ങൾ ആശങ്കപെടേണ്ട ഒരു കാര്യവുമില്ലന്നും ഏതെങ്കിലും സാമൂഹ്യ വിരുദ്ധരുടെ കോപ്രായം മാത്രമാണിതെന്നും പഴയങ്ങാടി എസ്എച്ചഒ ടി.എൻ. സന്തോഷ് കുമാർ പറഞ്ഞു.
Post a Comment