വിജയമായി അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വചലച്ചിത്രമേള - പങ്കെടുക്കാൻ നിരവധി ഡെലിഗേറ്റുകൾ 🔰⭕️ IDSFFK Delegate

കടപ്പാട് : കേരളാ കൗമദി 


അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയിൽ (IDSFFK) ഒൻപതു കലാലയ ചിത്രങ്ങൾ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. കോട്ടയം സി എം എസ് കോളേജ് വിദ്യാർത്ഥിനിയായ ആസ്ര ജുൽക്ക സംവിധാനം ചെയ്ത ആര്യൻ, റൂബൻ തോമസ് ഒരുക്കിയ അരങ്ങിനുമപ്പുറം ആന്റണി, കിരൺ കെ ആർ സംവിധാനം ചെയ്ത ആറ്റം,ഫയാസ് ജഹാന്റെ പ്യൂപ്പ, ഗോവിന്ദ് അനി ഒരുക്കിയ ടു ഹോം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.



അധ്യാപകനിൽ നിന്നും ജാതീയ അധിക്ഷേപം നേരിട്ട വിദ്യാർത്ഥികളുടെ പ്രതിഷേധം പ്രമേയമാക്കിയ ബേൺ എന്ന ചിത്രം ഈ വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്. കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളേജ് വിദ്യാർത്ഥിയായ മാക് മേർ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.


കുടുബബന്ധങ്ങളും സമുദായ വിലക്കും പഠനത്തിന് വിഘാതമാകുന്ന സാഹചര്യങ്ങളെ അതിജീവിക്കുന്ന പെൺകുട്ടിയുടെ ജീവിതം ചിത്രീകരിക്കുന്ന ക്രിസന്റ് ,പശ്ചിമഘട്ടത്തിന്റെ താഴ്വരയിലെ ജനങ്ങളുടെ ജീവിതം അന്വേഷിക്കുന്ന ഡോകുമെന്ററി അൺ സീൻ വോയിസസ് എന്നിവയും ഈ വിഭാഗത്തിൽ

സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി കൂട്ടായ്മകളിലൂടെ പിറന്ന ഹ്രസ്വചിത്രങ്ങളാണ് മേളയിൽ ക്യാമ്പസ് മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post