ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേയ്ക്ക് പോകുമ്പോൾ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. എതിർ ദിശയിൽ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേയ്ക്ക് തലയിടിച്ച് വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷീബ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ജെസ്ന.
Post a Comment