ഏരുവേശി ഗ്രാമ പഞ്ചായത്ത് ഓഫീസ് വാഹനത്തിന്റെ ഡ്രൈവർ ഷൈബി ലൂയിസ് നടത്തിയ ക്രമക്കേടുകൾ വിജിലിയൻസ് അന്വേഷണത്തിൽ കണ്ടെത്തി ⚠️⭕

ഷൈബി ലൂയിസിനെ ഒഴിവാക്കാനും പുതിയ ഡ്രൈവറെ നിയമിക്കാനും അനധികൃത യാത്രയുടെ പേരിൽ കൈപ്പറ്റിയ തുക തിരിച്ചു പിടിക്കാനും ഉത്തരവായി.

പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബിയുടെ ഭർത്താവാണ് ഷൈബി ലൂയിസ്, ഭാര്യ പ്രസിഡണ്ടായതോടെ ഭരണം ഡ്രൈവറായ ഷൈബി ലൂയിസായി എന്നാണ് ഉയരുന്ന ആരോപണങ്ങൾ.

തിരുവോണ ദിനത്തിൽ വരെ കോർ മീറ്റിംഗ് എന്ന് കാണിച്ചു വാഹനം ഓടിച്ച ഷൈബി എരുവേശ്ശി പഞ്ചായത്തിലെ പൊതുജനത്തെയും, പഞ്ചായത്ത്‌ വകുപ്പിനെ ആകാമാനവും വഞ്ചിക്കുകയാണ് ചെയ്തത്.

ഷൈബി ലൂയിസ് നടത്തിയ അഴിമതിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഷൈബിക്ക് ഒഴിയാനാവില്ല.

ഓഫീസ് വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും, വാഹനത്തിന്റെ ലോഗ് ബുക്ക് കൃത്യമായി പരിപാലിക്കാതിരിക്കുകയും, അവധി ദിവസങ്ങളിലുൾപ്പെടെ വാഹനം ഓടിയതായി കാണിച്ച് ശമ്പളം വാങ്ങുകയും, പഞ്ചായത്തിന്റെ ഭരണ കാര്യങ്ങളിൽ അനധികൃതമായി ഇടപെടുകയും, പഞ്ചായത്ത് അംഗങ്ങളോട് മോശമായി പെരുമാറുകയും ചെയ്തു എന്നും പരാതികൾ ഉയർന്നിരുന്നു.  ആയതിന്മേൽ അന്വേഷണം നടത്തി ഇന്റേണൽ വിജിലൻസ് ഓഫീസർ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ പഞ്ചായത്തിൻ്റെ KL-59-M/1218 നമ്പർ വാഹനത്തിന്റെ പരിപാലനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായും, ലോഗ് ബുക്ക് കൈകാര്യം ചെയ്യുന്നതിൽ ചട്ടലംഘനം നടക്കുന്നതായും, വാഹനത്തിന് ഇന്ധനം നിറക്കൽ, അറ്റകുറ്റപ്പണികൾ ചെയ്യൽ എന്നിവയിലെല്ലാം അവ്യക്തതകൾ കാണുന്നതായും, വാഹനം താത്കാലിക ഡ്രൈവറുടെ വീട്ടിൽ പാർക്ക് ചെയ്തുവരുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കൂടാതെ തിരുവോണം ഉൾപ്പെടെ ഉള്ള അവധി ദിവസങ്ങളിലെല്ലാം വാഹനം ഓടിയതായി രേഖപ്പെടുത്തുകയും, ആയതിന്റെ കാരണം ബോധ്യപ്പെടുത്താൻ കഴിയാതിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ പ്രസ്തുത ദിവസങ്ങളിലെ ശമ്പളം ഷൈബി കൈപ്പറ്റിയിട്ടുള്ളത് അനധികൃതമായാണെന്നും, ആയത് തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും വിജിലൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post