യുകെയിൽ ഭീതി പരത്തിയ ഒമിക്രോൺ ഉപവകഭേദം മഹാരാഷ്ട്രയിൽ കണ്ടെത്തി 🔰⭕️Omicron


മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പു​തി​യ ഒ​മി​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. EG.5.1(ഇ​റി​സ്) എ​ന്ന ഒ​മി​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഒ​മി​ക്രോ​ണ്‍ XBB.1.9ന്‍റെ ഉ​പ​വ​ക​ഭേ​ദ​മാ​ണ് EG.5.1 . ക​ഴി​ഞ്ഞ മേ​യി​ലാ​ണ് പു​തി​യ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി മഹാരാഷ്‌ട്രയിൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മാ​സം പി​ന്നി​ട്ടി​ട്ടും സംസ്ഥാനത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ വ​ര്‍​ധ​ന​യി​ല്ലാ​ത്ത​തി​ല്‍ ഈ ​വൈ​റ​സ് വ​ലി​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന​ത​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

അ​തേ​സ​മ​യം യു​കെ​യി​ല്‍ ക​ഴി​ഞ്ഞ​യി​ടെ EG.5.1 പ​ട​ര്‍​ന്ന് പി​ടി​ച്ച​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

Post a Comment

Previous Post Next Post