മണക്കടവ്: ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തിൽ മണക്കടവ്-ചീക്കാട് റോഡിൽ മൂന്നര കിലോമീറ്റർ ദൂരം ഓടവൃത്തിയാക്കുകയും വാഹന ഗതാഗതത്തിന് തടസമായി നിന്നിരുന്ന മരങ്ങളുടെ ശിഖിരങ്ങളും റോഡ് സൈഡിലുള്ള കാടും വെട്ടി തെളിക്കുകയും ചെയ്തു.
ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന പൊതുപണിയിൽ 40 ഓളം ആളുകൾ പങ്കെടുത്തിരുന്നു. ഫാ. ജോമിഷ് നൂറന്മാക്കൽ വാർഡ് മെംബർമാരായ ഷൈലജ, സുനിൽ, സിന്ധു വികസന സമിതി അംഗങ്ങൾ നേതൃത്വം നൽകി.
Post a Comment