കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നവകേരളം കർമ്മ പദ്ധതി- 2 സംസ്ഥാനകോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ യിൽ നിന്ന് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഏറ്റുവാങ്ങി. മാലിന്യ ശുചിത്വ മേഖലയിലുള്ള പ്രവർത്തനങ്ങളും ഹരിത കർമ സേനയുടെ കുറ്റമറ്റ രീതിയിലുള്ള വാതിൽപ്പടി പ്രവർത്തനങ്ങളുമാണ് ഉളിക്കൽ ഗ്രാമപഞ്ചായത്തിനെ ഈ മേഖലയിൽ മുൻ നിരയിൽ എത്തിച്ചത്. അവാർഡ് പ്രഖ്യാപന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി.കെ.മാലതി, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment