ആലക്കോട് : 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് ബോചെയും സിനിമാതാരം ഹണിറോസും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഉദ്ഘാടനവേളയില്‍ ആലക്കോടിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെയും ഹണി റോസും സംയുക്തമായി വിതരണം ചെയ്തു.
അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിച്ചത്. അഞ്ചു ഡയമണ്ട് റിങ്ങും, അമ്പത്തോളം ബോച്ചേ ടീയും സമ്മാനങ്ങളായി ആലക്കോടെ പ്രിയപ്പെട്ടവർക്കായി ബോച്ചേ നൽകി.
916 സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാൻ ആലക്കോട് ഷോറൂമിലേക്ക് എല്ലാവരെയും ബോച്ചേ ക്ഷണിച്ചു.
മുന്നോട്ട് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ടിവി, ഫ്രിഡ്ജ് എന്നീ സമ്മാനങ്ങള്‍ ഉണ്ടാവും. ബംപര്‍ സമ്മാനം കിയ സെല്‍ടോസ് കാര്‍.
ഡയമണ്ട് ആഭരണങ്ങളും, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങളും പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം ഉണ്ടാവും. ഈ ഓഫര്‍ 10 ദിവസത്തേക്ക് ആണ് ഒരുക്കിയിരുക്കുന്നത്.
ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.
വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കിട്ടുണ്ടെന്നും ബോച്ചേ അറിയിച്ചു. ബോച്ചേ ടീ വാങ്ങാനുള്ള പ്രത്യേക കൗണ്ടറും ജ്വല്ലറിയോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
📮ഉദ്ഘാടനം ലൈവ് വീഡിയോ കാണാൻ :-
📮പ്രാദേശിക വാർത്തകളും, വിദ്യാഭ്യാസ തൊഴിൽ വാർത്തകളും, പഞ്ചായത്ത് അറിയിപ്പുകളും അതിവേഗം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :-
▪️➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Informative Group Of Network
മലയോരത്തിന്റെ നൂതന
വാർത്താമുഖം
Post a Comment